തുറമുഖ വികസനത്തിനായി 4,300 കോടി രൂപ മുതല്‍ മുടക്കാനൊരുങ്ങി ജെഎന്‍പിടി

March 12, 2022 |
|
News

                  തുറമുഖ വികസനത്തിനായി 4,300 കോടി രൂപ മുതല്‍ മുടക്കാനൊരുങ്ങി ജെഎന്‍പിടി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖമായ ജവഹര്‍ ലാല്‍ നെഹ്റു പോര്‍ട് ട്രസ്റ്റ് (ജെഎന്‍പിടി), നാലാമത്തെ ടെര്‍മിനല്‍ വികസനത്തിനായി 4,300 കോടി രൂപ മുതല്‍ മുടക്കും. നാലാമത്തെ ടെര്‍മിനലിന്റെ രണ്ടാം ഘട്ടവും സ്പെഷ്യല്‍ ഇക്കണോമിക് സോണും (സെസ്) വികസിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്ക് കീഴില്‍ ഏകദേശം 4,300 കോടി രൂപ മുടക്കുന്നത്.

കയറ്റുമതി-ഇറക്കുമതി വ്യാപാരത്തില്‍ ജെഎന്‍പിടി വഹിക്കുന്ന നിര്‍ണായക പങ്ക് കണക്കിലെടുത്ത് ഗതി ശക്തി പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഈ പദ്ധതികള്‍ വളരെയധികം സഹായിക്കുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ സഞ്ജയ് സേത്തി ഇവിടെ പറഞ്ഞു. നാലാമത്തെ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ രണ്ടാം ഘട്ടം നിര്‍മിക്കാന്‍ 3,196 കോടി രൂപയും നിര്‍ദിഷ്ട നിക്ഷേപത്തില്‍ ഉള്‍പ്പെടുന്നു. 4,719 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പ്രതിവര്‍ഷം 30 ദശലക്ഷം ടണ്‍ ഉള്‍ക്കൊള്ളുന്ന ടെര്‍മിനലിന്റെ ആദ്യ ഘട്ടം പണികള്‍ 2018 ഡിസംബറില്‍ പൂര്‍ത്തിയായി. അടിസ്ഥാന സൗകര്യ വികസനത്തിനായി സെസ്, 565 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്ന് സേതി അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved