എന്‍ബിഎഫ്‌സി പുതിയ വെല്ലുവിളിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ജെപി മോര്‍ഗന്‍

June 06, 2019 |
|
News

                  എന്‍ബിഎഫ്‌സി പുതിയ വെല്ലുവിളിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ജെപി മോര്‍ഗന്‍

ന്യൂഡല്‍ഹി: ജെപി മോര്‍ഗന്‍ ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളെ പറ്റി പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രാജ്യത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ പണമൊഴുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ബിസിനസ് സംരംഭങ്ങളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രകതിസന്ധികളെല്ലാം വളര്‍ന്നു വരുന്നുണ്ടെന്നും ജെപി മോര്‍ഗന്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള തലത്തിലെ നിക്ഷേപക സ്ഥാപനമയാ ജെപി മോര്‍ഗനും, ജെഹാംഗീര്‍ അസീസും രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ പറ്റി കൃത്യമായ വിലയിരുത്തലാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്.  

രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളെല്ലാം നിഷ്‌ക്രിയ ആസ്തികളുടെ പേരില്‍ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 2014 ലെ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാണിക്കാട്ടിയാണ് ജെപി മോര്‍ഗന്‍ നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ വിലയിരുത്തല്‍ നടത്തിയത്.ആഗോള സാമ്പത്തിക വിദഗ്ധരെല്ലാം നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളെ പറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ജെപി മോര്‍ഗന്‍ പറയുന്നത്. 

ബാങ്കിങ് സ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സമയമെടുത്തെന്നാണ് ജെപി മോര്‍ഗന്‍ പറയുന്നത്. ഇത്തരമൊരു സമീപനം എന്‍ബിഎഫ്‌സി സ്ഥാപപനങ്ങളുടെ കാര്യത്തിലുണ്ടായാല്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും ജെപി മോര്‍ഗന്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം എന്‍ബിഎഫ്‌സിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആര്‍ബിഐ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ജെഹാംഗീര്‍ അഭിപ്രായപ്പെട്ടത്. എന്‍ബിഎഫ്‌സിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലെ പോക്ക് നിലപാട് എടുക്കാന്‍ പാടില്ലെന്നാണ് ജെപി മോര്‍ഗനും, ജെഹാംഗീര്‍ അസീസും അഭിപ്രായപ്പെടുന്നത്. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജെഹാംഗീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

 

Related Articles

© 2025 Financial Views. All Rights Reserved