
ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ വൈറസിന്റെ ആഘാതവും, കേന്ദ്രസര്‍ക്കാറിന്റെ ചില തെറ്റായ നയങ്ങള്‍ മൂലവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഏറ്റവും വലിയ ഇടിവാകും രേഖപ്പെടുത്തുക. National Council of Applied Economic Research (NCAER) വിലയിരുത്തല്‍ പ്രകാരം നടപ്പുവര്‍ഷം ഇന്ത്യുയുടെ വളര്‍ച്ചാനിരക്ക് 4.9 ശതമാനത്തിലേക്ക് ചുരുങ്ങിയേക്കും. അതേസമയം നാഷണല്‍ സ്റ്റാറ്റിസ്റ്റക്കല്‍ ഓഫീസ് (NSO) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് വിലയിരുത്തിയിരുന്നത്.
എന്നാല്‍ 2020-2021 സാമ്പത്തിക വര്‍ഷം NCEAR വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്നത് 5.6 ശതമാനവുമാണ്. എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ രേഖപ്പെടുത്തിയത് 6.1 ശതമാനവുമാണ്. രാജ്യത്തെ വ്യവസായിക ഉത്പ്പാദന മേഖലയും, ഉപഭോഗ നിക്ഷേപ മേഖലയുമെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്.
മാത്രമല്ല ആഗോള തലത്തില്‍ രൂപപ്പെട്ട പ്രതിസന്ധികള്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെ ബാധിച്ചേക്കും.ചൈനയില്‍ ആകമാനം പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ ആഘാതം മൂലം ഇന്ത്യയിയുടെ വളര്‍ച്ചാ നിരക്കിലും ഭീമമായ ഇടിവാണ് ഉണ്ടാകാന്‍ പോവുക. അതേസമയം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് നടപ്പുവര്‍ഷം അഞ്ചുശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് ആര്‍ബിഐയും, എ്ന്‍എസ്ഒയും വിലയിരുത്തിയിട്ടുള്ളത്.
എന്നാല്‍ നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറരവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം നടപ്പുവര്‍ഷത്തെ ഒന്നാം പാദത്തില്‍ അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയേക്കുക. നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വ്യവസായിക ഉത്പ്പാദനം 0.9 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്.