മക്ഡൊവെല്‍ ഹോള്‍ഡിംഗ്സിനെതിരെ പാപ്പരത്ത നടപടികളുമായി എന്‍സിഎല്‍ടി

April 13, 2022 |
|
News

                  മക്ഡൊവെല്‍ ഹോള്‍ഡിംഗ്സിനെതിരെ പാപ്പരത്ത നടപടികളുമായി എന്‍സിഎല്‍ടി

ന്യൂഡല്‍ഹി: മക്ഡൊവെല്‍ ഹോള്‍ഡിംഗ്സിനെതിരെ പാപ്പരത്ത നടപടിക്രമങ്ങളുമായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി). വിജയ് മല്യ പ്രമോട്ട് ചെയ്ത കമ്പനിയുടെ കടക്കാരായ സണ്‍ സ്റ്റാര്‍ ഹോട്ടല്‍സ് ആന്‍ഡ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് 16.80 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി എന്‍സിഎല്‍ടിയുടെ ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു.

പാപ്പരത്വ ട്രൈബ്യൂണല്‍ 2022 ഏപ്രില്‍ എട്ടിന് പാസാക്കിയ ഉത്തരവില്‍ കെആര്‍ രാജുവിനെ കമ്പനിയുടെ ഇടക്കാല റെസലൂഷന്‍ പ്രൊഫഷണലായി നിയമിച്ചിരുന്നു. കടവുമായി ബന്ധപ്പെട്ട് എന്‍ഇഎസ്എല്‍ (നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസസ് ലിമിറ്റഡ്) നല്‍കിയ സാമ്പത്തിക വിവരങ്ങളുടെ രേഖ ഉള്‍പ്പെടെ, ഹര്‍ജിക്കാരന്‍ നല്‍കിയ വിശദാംശങ്ങളെല്ലാം ബാധ്യത സംഭവിച്ചതിന് തെളിവാണെന്ന് എന്‍സിഎല്‍ടി വ്യക്തമാക്കി. അതേസമയം മക്ഡൊവെല്‍ ഹോള്‍ഡിംഗ്സ് പോലും കടബാധ്യതയും അത് അടയ്ക്കാനുള്ള കഴിവില്ലായ്മയും അംഗീകരിച്ചിട്ടുള്ളതായി ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

Related Articles

© 2025 Financial Views. All Rights Reserved