
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിലച്ചുപോയ ജെറ്റ് എയര്‍വെയ്‌സിനെതിരെയുള്ള പാപ്പര്‍ നടപടികള്‍ നാഷണല്‍ കമ്പനി ലോ ട്രെബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ജെറ്റ് എയര്‍വെയ്‌സിനെതിരെ വായ്പാദാതാക്കളാണ് എന്‍സിഎല്‍ടിയില്‍ ഹരജി സമര്‍മ്മിച്ചത്. ധനകാര്യ സ്ഥാപനങ്ങളടക്കം ജെറ്റ് എയര്‍വെയ്‌സിനെതിരെ നടപടി സ്വീകരിച്ചതായാണ് വിവരം.
90 ദിവസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് വ്യവസഥ. ഇതിനായി പ്രമുഖ പാപ്പര്‍ നടപടി വിദഗ്ധന്‍ ആശിഷ് ചൗച്ചാരിയെ നിയമിച്ചു. മൂന്ന് മാസത്തിനുള്ളില്‍ പാപ്പര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് വിപി സിംഗ്, രവി കുമാര്‍ ദുരൈ സ്വമി എന്നിവരടങ്ങളിയ ട്രെബ്യൂണല്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതോടെ ജെറ്റ് എയര്‍വെയ്‌സ് ഇനി നിലനില്‍ക്കുമോ എന്ന കാര്യം പോലും സംശയമായി. ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ എത്താത്തിനെ തുടര്‍ന്നാണ് വായ്പാദാതാക്കള്‍ ഇത്തരമൊരു നടപടിയിലേക്ക് മുതിര്‍ന്നത്. രാജ്യത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കോര്‍പ്പറേറ്റിന്റെ തകര്‍ച്ച എന്ന നിലയ്ക്കാണ് വേഗത്തില്‍ തീരുമാനമെടുക്കാന്‍ പാപ്പരത്ത നടപടി വിദഗ്ധനെ ടെബ്രൂണല്‍ നിയമിച്ചത്.
എസ്ബിഐ നേതൃത്വം നല്‍കുന്ന രാജ്യത്തെ 26 ബാങ്കുകളുടെ കൂട്ടായ്മയാണ് പ്രശ്‌നം പരിഹരിക്കാന്‍ ട്രെബ്യൂണലിനെ സമീപിച്ചത്. രാണ്ടാഴ്ക്കുള്ളില്‍ നടപടികളുമായി ബന്ധപ്പെട്ട പൂര്‍ണ റിപ്പോര്‍ട്ട് നല്‍കാനും ട്രെബ്യൂണല്‍ ആവശ്യപ്പെട്ടതായാണ് വിവരം. ജൂലൈ അഞ്ചിന് ജെറ്റ് എയര്‍വെയ്‌സുമായി ബന്ധപ്പെട്ട പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.