
ന്യൂഡല്‍ഹി: പാല്‍ ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിനെതിരെ രാജ്യത്തെ പ്രമുഖ പാലുത്പാദന സഹകരണ സംഘമായ നാഷണല്‍ ഡെയ്‌റി ഡിവലപ്‌മെന്റ് ബോര്‍ഡ് (എന്‍ഡിഡിബി) രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. പാല്‍ ഇറക്കുമതി ചര്‍ച്ചകള്‍ക്കെതിരെയും പാലുത്പാദന സംഘം രംഗത്തെത്തിയിട്ടുണ്ട്. ഇറക്കുമതി രാജ്യത്തെ പാലുത്പാദനത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് വലിയ തിരിച്ചടികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആസിയാന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍, സൗത്ത് കൊറിയ എന്നിവടങ്ങളില്‍ നിന്നെല്ലാം പാല്‍ ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിരെയും സഹകരണ സംഘം രംഗത്തെത്തിയിട്ടുണ്ട്.
ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കത്തെയും സംഘം എതിര്‍ത്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇറക്കുമതി നികുതി കുറച്ച് പാലുത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ രാജ്യത്തെ ക്ഷീര കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് അകപ്പെടും. അതേസമയം ന്യൂസിലാന്‍ഡില്‍ നിന്ന് രാജ്യം ആകെ ഇറക്കുമതി ചെയ്ത പാലുത്പ്പന്നം ഏകദേശം 5.4 ബില്യണ്‍ ഡോളര്‍ മൂല്യം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.