
ന്യൂഡല്‍ഹി: എന്‍ഡിടിവി പ്രമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. വിദേശ നിക്ഷേപ (എഫ്ഡിഐ) നിയമങ്ങള്‍ ലംഘിച്ചതിനെതിരെയാണ് പ്രണോയ് റോയ്‌ക്കെതിരെ കേസെടുത്തത്. എന്‍.ഡി.ടിവിയുടെ മുന്‍ സി.ഇ.ഒ വിക്രമാദിത്യ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഊര്‍ജിത അന്വേഷണം നടത്താന്‍ തന്നെയാണ് സിബിഐയുടെ തീരുമാനം. ക്രിമിനല്‍ ദൂഢാലോചന, വഞ്ചന,അഴിമതി എന്നീ കുറ്റങ്ങല്‍ ചുമത്തിയാണ് പ്രണോയ് റോയിക്കെതിരെയും, രാധികാ റോയിക്കെതിരെയും സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
നികുതി ഇളവ് ലഭിക്കുന്ന 32 രാജ്യങ്ങളില്‍ എന്‍ഡിവിയുടെ അനുബന്ധ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും, നിയമങ്ങള്‍ ലംഘിച്ചകൊണ്ടും, അനധികൃതമായ രീതിയിലും ഇന്ത്യയിലേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപം എത്തിക്കുകയും ചെയ്തുവെന്നാണ് ആരാപണം. 2004 മെയ് മാസം മുതല്‍ 2010 മെയ് വരെ ഹോളണ്ട്, ദുബായ്, മലേഷ്യ, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി വിദേശ നിക്ഷേപം എത്തിച്ചുവെന്നാണ് സിബിഐ വ്യക്തമാക്കുന്നത്, അതേസമയം വിദേശ രാഷ്ട്രങ്ങളില്‍ ബിസിനസ് ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും ഫണ്ട് ശേഖരിക്കുന്നതിലാണ് എന്‍ഡിടിവി ശ്രദ്ധ ചെലുത്തിയതെന്നും സിബിഐ പറയുന്നു. 150 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് അനധികൃതമായി എത്തിച്ചതിനെതിരെയാണ് സിബിഐ ഇപ്പോള്‍ കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
അതേസമയം കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളെയും എന്‍ഡിടിവി അധികൃതര്‍ തള്ളിക്കളഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും, ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്‍ഡിടിവിക്ക് രാജ്യത്തിന്റെ നീതി ന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസവമുണ്ടെന്നാണ് എന്‍ഡിടിവി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ജൂണില്‍ എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍മാരായ പ്രണോയ് റോയിക്കെതിരെയും, രാധിക റോയിയെക്കിതിരെയും സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കര്‍ശന നടപടിയാണ് നേരത്തെ സ്വീകരിച്ചിട്ടുള്ളത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് എന്‍ഡിടിവിയുടെ മുതിര്‍ന്ന സ്ഥാനത്ത് തുടരുന്നതിനെതിരെ സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിലക്കിക്കിയിട്ടുമുണ്ട്. രണ്ട് വര്‍ഷം സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തരുതെന്നും, എന്‍ഡിടിവിയുമായി ബന്ധപ്പെട്ട ഓഹരി ഇടപാടുകള്‍ നടത്തരുതെന്നുമാണ് സെബിയുടെ ഉത്തരവ്. സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ പദവികളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന കര്‍ശനമായ നിര്‍ദേശമാണ് ഇരുവര്‍ക്കും സെബി നല്‍കിയിട്ടുള്ളത്.