
രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറയാന്‍ തുടങ്ങിയതായി സര്‍ക്കാര്‍. ഇറക്കുമതി കുറച്ച് രാജ്യത്തെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ദീര്‍ഘകാല നടപടികളുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു മാസത്തിനിടെ ഭക്ഷ്യഎണ്ണ വിലയില്‍ കുറവുണ്ടായതായി ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. മുംബൈയില്‍ മാത്രം വിലയില്‍ 20 ശതമാനമാണ് കുറവുണ്ടായത്.
മെയ് ഏഴിന് കിലോഗ്രാമിന് 142 രൂപയായിരുന്ന പാം ഓയിലിന്റെ വില 19ശതമാനം കുറഞ്ഞ് 115 രൂപയായതായി മന്ത്രാലയം പറയുന്നു. സണ്‍ഫ്ളവര്‍ ഓയിലിന്റെവില 188 രൂപയില്‍ നിന്ന് 157 രൂപയുമായി. ആഭ്യന്തര ഉത്പാദനത്തിലെ കുറവ് ആഗോള വിപണിയിലെ വിലവര്‍ധന എന്നിവയാണ് ഭക്ഷ്യ എണ്ണ വിലയെ നിയന്ത്രിക്കുന്നത്.
സോള്‍വന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2020 നവംബര്‍ മുതല്‍ 2021 മെയ് വരെ 76,77,998 ടണ്‍ സസ്യ എണ്ണയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒമ്പത് ശതമാനമാണ് വര്‍ധന. ഇറക്കുമതി തീരുവ കുറച്ച് വില പിടിച്ചുനിര്‍ത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.