
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ഒരു ആഗോള പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും അതുവഴി ലോകത്ത് രണ്ടര കോടി പേര്‍ക്ക് വരെ ജോലി നഷ്ടപ്പെട്ടേക്കാമെന്നും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍. എന്നാല്‍, 2008-09 ലെ ആഗോളസാമ്പത്തിക പ്രതിസന്ധി സമയത്ത് സംഭവിച്ചതുപോലെ രാജ്യാന്തരതലത്തില്‍ ഏകോപിച്ചുള്ള നയപരമായ പ്രതികരണം ഉണ്ടാകുകയാണെങ്കില്‍ തൊഴിലില്ലായ്മയുടെ ആഘാതം കുറയ്ക്കാനായേക്കുമെന്ന് ഐഎല്‍ഒ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. ആദ്യഘട്ടത്തില്‍ അവര്‍ക്ക് ജോലി നഷ്ടപ്പെടുമെങ്കിലും പിന്നീടത് എല്ലാ മേഖലകളിലുള്ള ജീവനക്കാരെയും ബാധിക്കാം. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ജോലിയും വരുമാനവും സംരക്ഷിക്കാനുമുള്ള അടിയന്തരവും ഊര്‍ജ്ജിതവുമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ഐഎല്‍ഒ ആവശ്യപ്പെടുന്നു. കോവിഡ്-19 വ്യാപനം മൂലം പല രാജ്യങ്ങളിലെയും പൗരന്മാരെ സഞ്ചാര നിയന്ത്രണത്തിന് നിര്‍ബന്ധിതരാക്കുകയും ചില സാഹചര്യങ്ങളില്‍ ലോക്ക് ഡൗണുകള്‍ നടപ്പാക്കുകയും ചെയ്യേണ്ടി വന്നുട്ടുണ്ട്. ഇത് ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് ഉല്‍പാദന, സേവന മേഖലകളില്‍ ഇടിവുണ്ടാക്കുന്നു.
2020 ലെ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം ചൈനയിലെ വ്യാവസായിക സംരംഭങ്ങളുടെ മൊത്തം മൂല്യവര്‍ദ്ധനവ് 13.5 ശതമാനം കുറഞ്ഞു എന്ന് കൊറോണ വൈറസ് തൊഴില്‍ വിപണിയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഐഎല്‍ഒ പറഞ്ഞു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചതിന്റെ ഫലമായി തൊഴിലാളികള്‍ക്ക് 860 ബില്യണ്‍ മുതല്‍ 3.4 ട്രില്യണ്‍ ഡോളര്‍ വരെ തൊഴില്‍ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ, സാമ്പത്തിക പ്രവര്‍ത്തനം കുറയുന്നതുമൂലം വരുമാനത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ദാരിദ്ര്യരേഖയ്ക്ക് അടുത്തോ അതിന് താഴെയോ ഉള്ള തൊഴിലാളികളെ തകര്‍ക്കുമെന്നും ഐഎല്‍ഒ കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് കേവലം ആഗോള ആരോഗ്യ പ്രതിസന്ധി മാത്രമല്ല, ഇത് ഒരു പ്രധാന തൊഴില്‍ -സാമ്പത്തിക പ്രതിസന്ധി കൂടിയാണ് എന്ന് ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനായി 2008 ല്‍ ലോകം ഒരു ഐക്യമുന്നണി അവതരിപ്പിച്ചിരുന്നു. അതിലൂടെ ഉണ്ടായേക്കാവുന്ന ഏറ്റവും മോശം അവസ്ഥ ഒഴിവാക്കപ്പെട്ടു. അതിനാല്‍ ലോകത്തിന് അത്തരത്തിലുള്ള നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെടുകയോ തൊഴില്‍ സമയം കുറയുകയോ ചെയ്യുന്നത് 18 ശതമാനം ആളുകള്‍ക്കായിരിക്കും. എന്നാല്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളില്‍ ഈ അനുപാതം വര്‍ദ്ധിച്ചു. അത് 25 ശതമാനമായി പ്രതിവര്‍ഷം 50,000 ഡോളറില്‍ താഴെ വരുമാനം ആക്കിമാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്‍പിആര്‍, പിബിഎസ് ന്യൂസ്‌ഹോര്‍, 835 ലെ മാരിസ്റ്റ് എന്നിവര്‍ സംയുക്തമായി ചൊവ്വാഴ്ച പുറത്തിറക്കിയ സര്‍വേയില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്.