
നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ വളര്‍ച്ച മന്ദഗതിയിലായതോടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. കമ്പനിയുടെ ഓഹരി വില ഏകദേശം 20 ശതമാനത്തോളമാണ് ഇടിഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സേവനം നല്‍കുന്ന കമ്പനി വാള്‍ സ്ട്രീറ്റ് അനലിസ്റ്റുകള്‍ അടക്കം പ്രതീക്ഷിച്ചതിലും മികച്ച വരുമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, സബ്സ്‌ക്രിപ്ഷന്‍ നമ്പറുകള്‍ പ്രതീക്ഷിച്ച നിലയില്‍ ഉയരാത്തതാണ് നിക്ഷേപകരെ പിന്തിരിപ്പിച്ചത്.
'ദി ക്രൗണ്‍', 'സ്‌ട്രേഞ്ചര്‍ തിംഗ്‌സ്', 'ബ്രിഡ്ജര്‍ടണ്‍' തുടങ്ങിയ സീരിസുകളിലൂടെ ആദ്യ പാദത്തില്‍ തന്നെ നെറ്റ്ഫ്‌ലിക്‌സിനെ 8.3 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ ചേര്‍ത്തിരുന്നു. അതേസമയം, 8.5 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സില്‍ നിന്നും കുറവാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മൂന്നാം പാദത്തില്‍ നെറ്റ്ഫ്‌ലിക്‌സിനെ തുണച്ചത് ദക്ഷിണ കൊറിയന്‍ സീരിസ് ആയിരുന്ന സ്‌ക്വിഡ് ഗെയിം ആയിരുന്നു. ഈ വെബ് സീരിസിന് ലഭിച്ച അപ്രതീക്ഷിത വിജയം കമ്പനിയുടെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള കണക്കുകൂട്ടല്‍ വരെ തെറ്റിച്ചു.
കൊവിഡിന്റെ തരംഗങ്ങളും ഇത്തരത്തില്‍ നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടിയായിട്ടുണ്ട്. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അടക്കം വിവിധ പ്രദേശങ്ങളില്‍ കൊവിഡ് മൂലമുണ്ടായ സമ്പത്തിക പ്രതിസന്ധി ഇതിന് തിരിച്ചടിയായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, യുഎസിലും കാനഡയും അടക്കമുള്ള രാജ്യങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടിയായത്. സബ്സ്‌ക്രിപ്ഷന്‍ തുക വര്‍ദ്ധിപ്പിച്ചതാണ്. ഇതോടെ ആഗോള തലത്തില്‍ തന്നെ 222 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് നെറ്റ്ഫ്‌ലിക്‌സിനെ കൈയ്യൊഴിഞ്ഞത്.