
സാമ്പത്തിക മാന്ദ്യം എല്ലാ മേഖലയേയും ബാധിക്കുന്ന വേളയിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എന്‍എല്‍ വരിക്കാരെ കണ്ടെത്താന്‍ ഓഫറുകള്‍ മുന്നോട്ട് വെക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ഓഫര്‍ നല്‍കുക എന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. രണ്ട് പുത്തന്‍ പ്രീപേയ്ഡ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. 236 രൂപയ്ക്ക് 840 ജിബി 4 ജി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 28 ദിവസത്തേക്ക് 84 ദിവസത്തേക്ക് എന്നിങ്ങനെയുണ്ട്.
96 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് 280ജിബി ഡേറ്റയാണ് ലഭിക്കുക. ഈ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത് തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ്. ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നത് 4ജി സേവനമുള്ള സ്ഥലങ്ങളില്‍ മാത്രമാണ്. മഹാരാഷ്ട്രയിലെ അക്കോള, ഭണ്ഡാര, ബീഡ്, ജല്‍ന, ഉസ്മാനാബാദ് എന്നി സര്‍ക്കിളുകളിലാണ് ഈ ഓഫര്‍ ലഭിക്കുക. എന്നാല്‍ ഈ ഓഫറുകള്‍ നിലവില്‍ കേരളത്തില്‍ ലഭ്യമല്ല.
പുതിയ പ്രീപെയ്ഡ് പ്ലാനുകളില്‍ ഡേറ്റ ആനുകൂല്യങ്ങള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനുകളില്‍ ടോക്ക്‌ടൈം ലഭിക്കില്ല. രണ്ട് പ്രീപെയ്ഡ് പ്ലാനുകളും പ്രതിദിനം 10 ജിബിയുടെ ഡേറ്റാ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യും. അതേസമയം, പരിധിയില്ലാത്ത വോയിസ് കോള്‍ (മുംബൈ, ദില്ലി സര്‍ക്കിളുകള്‍ ഉള്‍പ്പെടെ), പരിധിയില്ലാത്ത ഡേറ്റ എന്നിവ നല്‍കുന്നതിന് നിലവിലുള്ള 1,098 രൂപ പ്രീപെയ്ഡ് പദ്ധതി ബിഎസ്എന്‍എല്‍ അടുത്തിടെ പരിഷ്‌കരിച്ചിരുന്നു.
എന്നാല്‍ 75 ദിവസത്തെ കാലാവധിയില്‍ 375 ജിബി പരിധി തീര്‍ന്നാല്‍ ഉപയോക്താക്കള്‍ക്ക് 40 കെബിപിഎസ് കുറഞ്ഞ വേഗത്തില്‍ ഡേറ്റ ഉപയോഗം തുടരാം. പ്രതിദിനം 100 എസ്എംഎസും പിആര്‍ബിടി സേവനങ്ങളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.