ഇലക്ട്രിക്ക് വാഹന വിപണിക്ക് ഊര്‍ജ്ജം പകര്‍ന്ന് സര്‍ക്കാര്‍; വായ്പ പലിശയുടെ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കും

June 05, 2021 |
|
News

                  ഇലക്ട്രിക്ക് വാഹന വിപണിക്ക് ഊര്‍ജ്ജം പകര്‍ന്ന് സര്‍ക്കാര്‍; വായ്പ പലിശയുടെ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: ഇലക്ട്രിക്ക് വാഹന വിപണിക്ക് ഊര്‍ജ്ജം പകരുന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. പത്രവിതരണക്കാര്‍, മത്സ്യ വില്‍പ്പനക്കാര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയ ജോലിയുടെ ഭാഗമായി സ്ഥിരം ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഉപയോഗിക്കേണ്ടി വരുന്നവര്‍ക്ക് ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കുമെന്നാണ് പ്രധാന പ്രഖ്യാപനം. 200 കോടിയാണ് വായ്പയ്ക്കായി നീക്കിവച്ചിരിക്കുന്നത്. 10,000 ഇരുചക്രവാഹനങ്ങളും 500 ഓട്ടോറിക്ഷകളും ഈ പദ്ധതിയില്‍ നിരത്തിലിറങ്ങും. പലിശയുടെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കും. ഇതിനായി 15 കോടി രൂപയും അനുവദിച്ചു.

10000 ഇടൂവീലറുകളും 5000 ഇഓട്ടോകളും ഈ സാമ്പത്തികവര്‍ഷം ഈ പദ്ധതി പ്രയോജനപ്പെടുത്തി നിരത്തിലെത്താന്‍ സാധിക്കുന്ന വിധത്തില്‍ പലിശ സബ്‌സിഡിക്കായിട്ടാണ് 15 കോടി രൂപ നീക്കിവച്ചിരിക്കുന്നത്. ഇലക്ട്രിക്ക് വാഹനവിപണിക്ക് മാത്രമല്ല പത്രവിതരണക്കാരും മത്സ്യ വില്‍പ്പനക്കാരും ഉള്‍പ്പെടെയുള്ള ചെറുകിട തൊഴില്‍ എടുക്കുന്നവര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ പ്രഖ്യാപനം.

നിലവിലെ സ്ഥിതിയനുസരിച്ച് ഒരു കിലോമീറ്റര്‍ ഓടാന്‍ ഇരുചക്ര വാഹനത്തിന് രണ്ട് രൂപയുടെ പെട്രോള്‍ വേണ്ടി വരും. എന്നാല്‍ ഒരു വൈദ്യുത സ്‌കൂട്ടറിനു 1015 പൈസയുടെ വൈദ്യുതി മാത്രം മതി. ഒരു യൂണിറ്റ് വൈദ്യുതിയില്‍ 6070 കിലോമീറ്റര്‍ വരെ ഇ- സ്‌കൂട്ടര്‍ ഓടും. അതായത് ദിവസം 100 രൂപയുടെ പെട്രോള്‍ അടിക്കുന്നയാള്‍ വര്‍ഷം 36,500 രൂപ ആ ഇനത്തില്‍ ചെലവാക്കേണ്ടി വരുമ്പോള്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടമയ്ക്ക് അത്രയും കിലോമീറ്റര്‍ ഓടാന്‍ ദിവസം പരമാവധി ഏഴ് രൂപയുടെ വൈദ്യുതി മാത്രം മതി. അതായത് വാര്‍ഷിക ചെലവ് വെറും 2555 രൂപ മാത്രം. ഇലക്ട്രിക്ക് സ്‌കൂട്ടറിന് അറ്റകുറ്റപ്പണിയും വളരെ കുറവായിരിക്കും.

Related Articles

© 2025 Financial Views. All Rights Reserved