
സ്മാര്‍ട് ഫോണുകള്‍ക്ക് ഭീഷണിയായി നിരവധി ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഇത്തരം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം സ്മാര്‍ട് ഫോണുകളില്‍ ഭീണിയുയര്‍ത്തുന്ന പല ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോറില്‍ നിന്ന് കഴിഞ്ഞ ദിവസം നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനേക്കാള്‍ ഭീകരമായ ആപ്ലിക്കേഷനും പ്ലേ സ്റ്റോറില്‍ ഇരട്ടിയിലധികമുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇഎസ്ഇടി സുരക്ഷാ ഗവേഷകനായ സുരക്ഷാ ഗവേഷകനായ ലുക്കാസ് സ്‌ററെഫാന്‍കോയുടെ ഇഎസ്ഇടി സുരക്ഷാ ഗവേഷകനായ ലുക്കാസ് സ്‌റ്റെഫാന്‍കോയുടെ നിരീക്ഷണത്തില്‍ ഇക്കാര്യം വ്യക്തമാക്കിയട്ടുണ്ട്. നിലവില്‍ 172 ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്. ഭീഷണിയുയര്‍ത്തുന്ന ആപ്ലിക്കേഷനുകള്‍ക്ക് ഏകദേശം 33.5 കോടിയിലധികം ഉപയോക്താക്കള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതും, വൈറസ് പരത്തുന്നതുമായ മാള്‍വയര്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്‌റ്റോറുകളില്‍ വ്യാപകവുമാണ്. മാള്‍വയറിന്റെ ആപ്ലിക്കേഷനുകള്‍ വേട്ടയാടുമ്പോഴും പ്ലേ സ്‌റ്റോറിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ല. അതേസമയം ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ മാത്രം ഉപയോക്താക്കള്‍ ഉപയോഗിക്കാനുള്ള എല്ലാ നീക്കവും തുടരേണ്ടതാണ്.