
കൊച്ചി:വായ്പകളെടുക്കുന്ന കാര്യത്തില്‍ ഗൗരവത്തോടെ ചിന്തിക്കുന്നത് കൂടുതലും യുവതലമുറയില്‍പ്പെട്ടവരാണെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട്. വായ്പകള്‍ പ്രയോജനപ്പെടുത്തുന്നതും ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന നിലയില്‍ നിര്‍ത്തുന്നതിലും പുതുതലമുറയാണ് മികച്ചുനില്‍ക്കുന്നത്. 2016-18 കാലഘട്ടത്തില്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് നേടിയ യുവാക്കളുടെ എണ്ണം 58% വര്‍ധിച്ചു. മറ്റ് പ്രായക്കാരില്‍ 14% മാത്രമാണ് വര്‍ധിച്ചത്.
തങ്ങളുടെ ക്രെഡിറ്റ സ്‌കോര്‍ സ്വയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവരില്‍ 67% പേരും യുവാക്കളാണെന്നും പഠനം പറയുന്നു.ഇത്തരം യുവാക്കളുടെ സിബില്‍ സ്‌കോര്‍ 740 ആണെങ്കില്‍ മറ്റുള്ളവരുടേത് 734 ആണ്. 1982-1996 കാലഘട്ടത്തില്‍ ജനിച്ചവരെയാണ് പഠനറിപ്പോര്‍ട്ടില്‍ യുവാക്കളായി കണക്കാക്കിയിരിക്കുന്നത്.
വ്യക്തിഗത വായ്പകള്‍,ഉപഭോക്തൃവായ്പ,ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ ആസ്തിയില്ലാത്ത വായ്പകളിലാണ് യുവാക്കള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. ഈ വിഭാഗത്തില്‍ തന്നെയാണ് സാമ്പത്തിക അച്ചടക്കം വര്‍ധിച്ചുവരുന്നത് നല്ലൊരു കാര്യമായാണ് ട്രാന്‍സ് യൂനിയന്‍ സിബില്‍ ഡയറക്ടറും വൈസ് പ്രസിഡന്റുമായ സുജാത അഹല്‍വതിന്റെ അഭിപ്രായം.