
ദില്ലി: പുതിയ പെട്രോള്‍ പമ്പ് ഔട്ട്‌ലെറ്റുകളുടെ ലൈസന്‍സ് അനുവദിക്കുമ്പോള്‍ 100ല്‍ അഞ്ചെണ്ണം ഗ്രാമപ്രദേശങ്ങളിലായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നൂറ് ഔട്ട്‌ലെറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ അതില്‍ അഞ്ചെണ്ണം ഗ്രാമപ്രദേശങ്ങളിലായിരിക്കും. കൂടാതെ ഈ ഔട്ട്‌ലെറ്റുകളില്‍ പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ,ജൈവ ഇന്ധനങ്ങള്‍,ദ്രാവക രൂപത്തിലുള്ള പ്രകൃതിവാതകം ,ഇലക്ട്രിക് വാഹനങ്ങല്‍ ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജിങ് പോയിന്റുകള്‍ എന്നി സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശമുണ്ട്.
ഇന്ത്യയില്‍ എണ്ണ ഇതര കമ്പനികള്‍ക്ക് ഇന്ധനം വിപണനം ചെയ്യാന്‍ അനുവദിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഇന്ധന റീട്ടെയിലിങ്ങിന് ലൈസന്‍നേടാന്‍ 2000 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ട്. റീട്ടെയില്‍ വിപണനത്തിന് അംഗീകാരം നേടാന്‍ മുമ്പോട്ട് വരുന്ന കമ്പനികള്‍ക്ക് കുറഞ്ഞത് 250 കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കുകയും വേണം. മാത്രമല്ല ഇങ്ങിനെ അംഗീകാരം ലഭിക്കുന്ന കമ്പനികള്‍ അംഗീകാരം അനുവദിച്ച് അഞ്ച് വര്‍ഷത്തിനകം കുറഞ്ഞത് നൂറ് റീട്ടെയില് ഔട്ട്‌ലെറ്റുകളും സ്ഥാപിക്കണമെന്നും ഇതില് അഞ്ചെണ്ണം ഗ്രാമപ്രദേശങ്ങളിലുമായിരിക്കണമെന്ന് വ്യക്തമാക്കുന്നു.
ഇങ്ങനെ ഇന്ധന റീട്ടെയില്‍ വിപണിയില്‍ ചേക്കേറാന്‍ ശ്രമിക്കുന്ന കമ്പനികള്‍ ഇന്ധനത്തിന്റെ സ്രോതസ്സ്, ടാങ്കേജ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ശേഷി, ഇന്ധനം എത്തിക്കുന്നതിനുള്ള ഗതാഗത മാര്‍ഗ്ഗം, ആരംഭിക്കാന്‍ പോവുന്ന പെട്രോള്‍ പമ്പുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കേണ്ടതുണ്ട്.