
2021 ലെ ഫിനാന്‍സ് ആക്ട് പ്രകാരം 206 എ ബി, 206 സിസിഎ എന്നീ പുതിയ വകുപ്പുകള്‍ ആദായനികുതി നിയമത്തില്‍ പ്രാബല്യത്തില്‍ വരുന്നു. ഈ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ മൊത്തം 50,000 രൂപയോ അതില്‍ കൂടുതലോ ഒരു വ്യക്തിയില്‍ നിന്ന് ടിഡിഎസായും ടിസിഎസായും ഈടാക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം. അല്ലാത്തപക്ഷം നിലവിലെ ടിഡിഎസ് തുകയുടെ അല്ലെങ്കില്‍ ടിസിഎസ് തുകയുടെ (ബാധകമായത്) ഇരട്ടിയോ അഞ്ച് ശതമാനമോ ഏതാണ് കൂടിയത് അതാണ് ആദായനികുതി നിയമപ്രകാരം ടിഡിഎസ്, ടിസിഎസ് ഈടാക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ ചുമത്തേണ്ടി വരുക.
ഈ പറഞ്ഞ സാഹചര്യത്തില്‍ ഏതൊക്കെ വ്യക്തികളില്‍ നിന്നാണ് ടിഡിഎസ്/ ടിസിഎസ് എന്നിവ ഇരട്ടിയായി ഈടാക്കേണ്ടി വരിക എന്ന കാര്യം മനസ്സിലാക്കുവാന്‍ ആദായനികുതി വകുപ്പ് വിശദമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ആദായനികുതി റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഇത് പരിശോധിക്കാവുന്നതാണ്. ജൂണ്‍ 22ലെ നോട്ടിഫിക്കേഷന്‍ നമ്പര്‍ 1/ 2021 അനുസരിച്ച് ഫിനാന്‍സ് വകുപ്പും സിബിഡിറ്റിയും എങ്ങനെയാണ് റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുകയെന്നത് വിശദീകരിക്കുന്നുണ്ട്.