
കൊച്ചി: ഫ്രാക്ഷണല്‍ നിക്ഷേപത്തിലൂടെ ദീര്‍ഘകാല സമ്പാദ്യം ലഭ്യമാക്കുന്ന പുതു തലമുറ വെല്‍ത്ത് ടെക് ആപ് ആയ ഗില്‍ഡെഡ് പുറത്തിറങ്ങി. ആപിലൂടെ ഒരു ഗ്രാം എന്ന വളരെ ചെറിയ തോതില്‍ പോലും സ്വര്‍ണം വാങ്ങി തുടക്കം കുറിക്കാന്‍ ഗില്‍ഡെഡ് ഉപഭോക്താക്കളെ സഹായിക്കും. ഇടനിലക്കാരെ ഒഴിവാക്കി സ്വിസ് റിഫൈനറികളില്‍ നിന്നു നേരിട്ടു വാങ്ങുകയും സ്വിസ് വാള്‍ട്ടുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നതിനാല്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന സ്വര്‍ണ വിലയേക്കാള്‍ 7-10 ശതമാനം വരെ ലാഭിക്കുവാനും ഗില്‍ഡെഡ് ഇന്ത്യന്‍ ഉപഭോക്താക്കളെ സഹായിക്കും. ഇന്ത്യയില്‍ സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാവുന്ന ഗില്‍ഡെഡ് യുഎഇയിലും അവതരിപ്പിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് സംവിധാനങ്ങളില്‍ ലഭ്യമായ ഗില്‍ഡെഡ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡു ചെയ്യാം.
പ്രാദേശികമായി ലഭ്യമായ മറ്റ് സ്വര്‍ണ നിക്ഷേപ അവസരങ്ങളെ അപേക്ഷിച്ച് നിരവധി നേട്ടങ്ങളാണ് ഗില്‍ഡെഡ് നല്‍കുന്നത്. സ്വര്‍ണത്തിന് പൂര്‍ണ ഇന്‍ഷൂറന്‍സ്, ഫ്രാക്ഷണല്‍ ഉടമസ്ഥാവകാശം, ധാര്‍മികമായ ശേഖരണം. എല്ലാ ദിവസവും മുഴുവന്‍ സമയവും ലഭ്യത, ലോകത്തെവിടേക്കും ഡിജിറ്റല്‍ സ്വര്‍ണം അയക്കുന്നതിനുള്ള സൗകര്യം, വില്‍ക്കാന്‍ കുറഞ്ഞ ചെലവ്, വില്‍പനയ്ക്കു ശേഷം എളുപ്പത്തില്‍ പണം ലഭിക്കുന്നതിനുള്ള സൗകര്യം, സ്വര്‍ണത്തിന്റെ ആധികാരികതയ്ക്കുള്ള തെളിവ്, പൂര്‍ണമായി സ്വിസ് ശുദ്ധീകരണവും ശേഖരണവും, സാമ്പത്തിക സംവിധാനത്തിന്റെ അപകട സാധ്യതയില്‍ നിന്നുള്ള സുരക്ഷ തുടങ്ങിയ നിരവധി നേട്ടങ്ങളാണ് ഇങ്ങനെ ലഭിക്കുന്നത്. സ്വിസ് റിഫൈന്‍ഡ് ആയ 0.9999 ശുദ്ധതയുള്ള സ്വര്‍ണത്തോടു കൂടി ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായിരിക്കും ഗില്‍ഡെഡ് ആപ് വഴിയുള്ള എല്ലാ സ്വര്‍ണ വാങ്ങലുകളും.
ഒരു നിക്ഷേപ ആസ്തിയെന്ന നിലയിലും പണപ്പെരുപ്പത്തിനെതിരായ ഒരു ഉപകരണമെന്ന നിലയിലും ഇന്ത്യക്കാര്‍ക്ക് എന്നും സ്വര്‍ണത്തോട് താല്‍പര്യമുണ്ടായിരുന്നു എന്ന് ഗില്‍ഡെഡ് ആന്റ് ഡിജിറ്റല്‍ സ്വിസ് ഗോള്‍ഡിന്റെ സ്ഥാപകനും സിഇഒയുമായ അഷ്‌റഫ് റിസ്വി പറഞ്ഞു. ഡിജിറ്റല്‍ സ്വിസ് ഗോള്‍ഡ് ആപില്‍ നിന്നുള്ള തങ്ങളുടെ പാഠങ്ങളുടെ നേട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇന്ത്യയിലേയും യുഎഇയിലേയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സ്വര്‍ണ നിക്ഷേപത്തെ സമീപിക്കാനാവും വിധമാണ് പുതിയ ആപ് അവതരിപ്പിക്കുന്നത്. ഇക്കാലത്തെ ഏറ്റവും മുന്‍നിരയിലുള്ള സാങ്കേതികവിദ്യയുമായാണ് സ്വര്‍ണ ഉടമസ്ഥതയുടെ എല്ലാ നേട്ടങ്ങളും നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വിറ്റ്‌സര്‍ലന്റിലെ ബാങ്ക് ഇതര വാള്‍ട്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന പൂര്‍ണമായും ഇന്‍ഷൂര്‍ ചെയ്ത ഭൗതീക സ്വര്‍ണം വാങ്ങുവാനും വില്‍ക്കുവാനും കൈവശം വെക്കുവാനുമുള്ള സൗകര്യപ്രദമായ മാര്‍ഗമാണ് ഡിജിറ്റല്‍ സ്വിസ് ഗോള്‍ഡ് ആപ് പോലെ പുതിയ ഗില്‍ഡെഡ് ആപും പ്രദാനം ചെയ്യുന്നത്. തങ്ങളുടെ മൊബൈല്‍ ആപിലൂടെ പ്രിയപ്പെട്ടവര്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം സമ്മാനമായി നല്‍കാനും സ്വീകരിക്കാനും ഗില്‍ഡെഡ് ഇപ്പോള്‍ അവസരം ഒരുക്കുന്നുണ്ട്. വിവിധങ്ങളായ വിര്‍ച്വല്‍ ഗിഫ്റ്റ് റാപിങുകളില്‍ നിന്ന് തെരഞ്ഞെടുപ്പു നടത്തുവാനും വ്യക്തിഗത സന്ദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകും. ഗില്‍ഡെഡിന്റെ അന്താരാഷ്ട്ര സാന്നിധ്യം വികസിച്ചു വരുന്നതോടെ പ്രത്യേക അവസരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറാനുള്ള നവീന രീതിയായി ഇതു മാറും. അധിക ചാര്‍ജ് ഇല്ലാതെ തന്നെ ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ രൂപത്തില്‍ റെമിറ്റന്‍സ് നടത്താനും ഇതിലൂടെ സാധിക്കും.