സിനിമ ടിക്കറ്റ് അടക്കം 23 ഉല്‍പന്നങ്ങളുടെ കുറഞ്ഞ ജിഎസ്ടി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

January 01, 2019 |
|
News

                  സിനിമ ടിക്കറ്റ് അടക്കം 23 ഉല്‍പന്നങ്ങളുടെ കുറഞ്ഞ ജിഎസ്ടി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് ഉല്‍പന്നങ്ങള്‍ക്ക് വെട്ടിക്കുറച്ച ജിഎസ്ടി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡിസംബര്‍ 22 നാണ് ജിഎസ്ടി കൗണ്‍സില്‍ ചരക്ക് സേവന നികുതിയില്‍ 33 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചത്. ആകെ 33 ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചതില്‍ 26 ഉല്‍പ്പന്നങ്ങള്‍ 18 ശതമാനം നികുതി വിഭാഗത്തിലും ഏഴ് ഉല്‍പ്പന്നങ്ങള്‍ 28 ശതമാനം സ്ലാബിലും ഉളളവയാണ്.

28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്കാണ് നികുതി നിരക്ക് കുറച്ചത്. ഇതോടെ നികുതി നിരക്കില്‍ 10 ശതമാനത്തിന്റെ കുറവ് വരും. നികുതി വെട്ടിക്കുറച്ച ഉത്പന്നങ്ങള്‍ കൂടുതലായും സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങള്‍ക്കാണ്. 

സിനിമ ടിക്കറ്റുകള്‍, ടിവികള്‍, പവര്‍ ബാങ്ക്, ശീതീകരിച്ച് സൂക്ഷിച്ച പച്ചക്കറികള്‍, മോണിറ്റര്‍ സ്‌ക്രീന്‍, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ക്യാമറ, റീട്രെഡഡ് ടയറുകള്‍, വീഡിയോ ഗെയിം കണ്‍സോള്‍ എന്നിവയ്ക്കായിരിക്കും ഇന്ന് മുതല്‍ വില കുറയുക. 100 രൂപ വരെയുള്ള സിനിമ ടിക്കറ്റിന് 18% സ്ലാബില്‍ നിന്നും 12% സ്ലാബിലേക്ക് കുറച്ചിട്ടുണ്ട്. 100 രൂപയുടെ മുകളിലുള്ള ടിക്കറ്റ് 28% സ്ലാബില്‍ നിന്നും 18% സ്ലാബിലേക്ക് കുറച്ചിട്ടുണ്ട്.

 

Related Articles

© 2024 Financial Views. All Rights Reserved