ഒമ്പത് കമ്പകളുടെ വിപണി മൂല്യത്തില്‍ ഭീമമായ നഷ്ടം; കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ കമ്പനികളുടെ ആകെ നഷ്ടം 84,354 കോടി രൂപ

August 19, 2019 |
|
News

                  ഒമ്പത് കമ്പകളുടെ വിപണി മൂല്യത്തില്‍ ഭീമമായ നഷ്ടം; കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ കമ്പനികളുടെ ആകെ നഷ്ടം 84,354 കോടി രൂപ

കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ഒമ്പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഭീമമായ നഷ്ടം നേരിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ഒമ്പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ ആകെ നഷ്ടം രേഖപ്പെടുത്തിയത് ഏകദേശം 84,354 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസെസിന്റെ (ടിസിഎസ്) വിപണി മൂല്യത്തില്‍ ഭീമമായ നഷ്ടം നേരിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ടിസിഎസിന്റെ വിപണി മൂല്യം വെള്ളിയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ 30,807.1 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 8,11,828.43 കോടി രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് എല്‍ടിഡിയുടെ വിപണി മൂല്യത്തില്‍ മാത്രമാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ നേട്ടമുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 72,153.08 കോടി രൂപയായി ഉയര്‍ന്ന് 8,09,755.16 രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ആഭ്യന്തര വിപണിയില്‍ രൂപപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ മൂലം രാജ്യത്തെ വിവിധ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഭീമമായ തകര്‍ച്ച നേരിടുന്നതിന് ഇടയാക്കിയത്. കേന്ദ്രസര്‍ക്കാറിന്റെ ചില നയങ്ങള്‍ മൂലം നിക്ഷേപകര്‍ പിന്നോട്ടുപോകുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്.  

അതേസമയം എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 19,495.4 കുറഞ്ഞ് കമ്പനിയുടെ ആകെ വിപണി മൂല്യം 3,62,123.92 കോടി രൂപയിലേക്കെത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 15,065.8 കോടി രൂപയോളം കുറഞ്ഞ് 6,08,826.25 കോടി രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫോസിസിന്റെ വിപണി മല്യം 6,700.27 കോടി രൂപയോളമാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ കുറഞ്ഞതെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. മറ്റ് കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ ഇങ്ങനെയാണ്. എച്ച്യയുഎല്‍ 2,954.95 കോടി രൂപ, ഐടിസി 1,657.41 കോടി രൂപ, ഐസിസിഐസിഐ ബാങ്ക് (790.71 ) കോടി രൂപ, എസ്ബിഐ 356.99 കോടി രൂപയായി ചുരുങ്ങി കമ്പനിയുടെ ആകെ വിപണി മൂല്യം 2,59,661.57  കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved