
മുംബൈ: നീരവ് മോദിയുടെ ആസ്തികള്‍ മാര്‍ച്ച് 3, 4 തീയതികളില്‍ സാഫ്രൊനാര്‍ട്ട് ലേലം ചെയ്തു. ലേലക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലേലശാല ഇതിനെ 'വൈറ്റ് ഗ്ലോവ് സെയില്‍' എന്ന് വിശേഷിപ്പിച്ചു. സ്പ്രിംഗ് ഓണ്‍ലൈന്‍ ലേലം ഒരു വൈറ്റ് ഗ്ലോവ് വില്‍പ്പനയായിരുന്നു,' സാഫ്രൊനാര്‍ട്ട് പറഞ്ഞു. ലേലത്തിലെ ഓരോ ഇനവും വിജയകരമായി വിറ്റതായി ഈ പദം സൂചിപ്പിക്കുന്നു. 72 ഇനങ്ങള്‍ വില്‍പനയ്ക്കെത്തി. ഇവയില്‍ 70 എണ്ണവും അവയുടെ കണക്കാക്കിയ മൂല്യത്തേക്കാള്‍ കൂടുതലാണ്.
മൊത്തം ലേലം 2.29 കോടി രൂപയും (326,925 ഡോളര്‍) മൊത്തം മൂല്യം ഏകദേശം 440 ശതമാനം കവിയുകയും ചെയ്തു. മിക്കവാറും എല്ലാ ഇനങ്ങളും അവയുടെ എസ്റ്റിമേറ്റിനെ മറികടന്നു-സഫ്രോനാര്‍ട്ട് പ്രസിഡന്റും സഹസ്ഥാപകനുമായ മിനല്‍ വസിറാണി പറഞ്ഞു. ഓണ്‍ലൈന്‍ ബിഡ്ഡിംഗില്‍ വിഭാഗങ്ങളിലും രാജ്യങ്ങളിലും പങ്കാളിത്തം കണ്ടിരുന്നു. ലേലം തുടങ്ങുന്നതിന് മുമ്പ് തന്നെ 700 ഓളം അഡ്വാന്‍സ് ബിഡ്ഡുകള്‍ ലഭിച്ചു. ഇത് ഇതുവരെയുള്ള ഏറ്റവും വിജയകരമായ ഓണ്‍ലൈന്‍ ലേലങ്ങളിലൊന്നായി മാറി എന്നും വസിരാനി കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ ലേലത്തിലെ ഏറ്റവും വലിയ വില്‍പ്പന ഒരു വാച്ചിന്റേതാണ്. 'ക്രാഷ്' റിസ്റ്റ് വാച്ച് 36.40 ലക്ഷം രൂപയ്ക്കാണ് വിറ്റത്. 36.06 ലക്ഷം രൂപയ്ക്ക് വിറ്റ പോര്‍ഷെ പനാമെറയും, വിയാനി ഹാള്‍ട്ടര്‍, ഗോള്‍ഡ്ഫീല്‍: മൂണ്‍ഫേസുകളുള്ള ജമ്പ് അവര്‍ റിസ്റ്റ് വാച്ച് 12.93 ലക്ഷം രൂപയ്ക്കും, ജെറാള്‍ഡ് ജെന്റ: ഒക്ടോ ബി റെട്രോ വൈറ്റ് ഗോള്‍ഡ്, ഡയമണ്ട് റിസ്റ്റ് വാച്ച് 10.86 ലക്ഷം രൂപയ്ക്കും, ലൂയി വിറ്റണ്‍ 8.62 ലക്ഷം രൂപയ്ക്കും വിറ്റു. ഓണ്‍ലൈന്‍ ലേലത്തിന്റെ കുറഞ്ഞ മൂല്യം 52.09 ലക്ഷം രൂപയും കൂടിയ മൂല്യം 77.50 ലക്ഷം രൂപയുമാണ് സാഫ്രൊനാര്‍ട്ട് കണക്കാക്കിയത്. എന്നാല്‍ നീരവ് മോദിയുടെ സ്വത്തുക്കളുടെ മൊത്തം വില്‍പ്പന മൂല്യം രണ്ട് കോടി കവിഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വേണ്ടി സഫ്രോനാര്‍ട്ട് ഓണ്‍ലൈന്‍ ലേലം സംഘടിപ്പിച്ചിരുന്നു. 2019 ലെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് നികുതി അധികൃതര്‍ ലേലശാലയെ നിയമിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിനെ (പിഎന്‍ബി) 14,000 കോടി രൂപ വഞ്ചിച്ച മോദിയെ ഇപ്പോള്‍ ബ്രിട്ടീഷ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.