
വന്‍തുക വായ്പയെടുത്ത് ഇന്ത്യയില്‍ നിന്ന് ജനുവരിയില്‍ രാജ്യം വിട്ടതാണ് നീരവ് മോദി. ഇതിനു രണ്ടാഴ്ചയ്ക്കു ശേഷമാണു പിഎന്‍ബിയുടെ തട്ടിപ്പിനെക്കുറിച്ചു പുറംലോകം അറിയുന്നത്. അന്നുമുതല്‍ ഇരുവരും എവിടെയെന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്കും വ്യക്തതയില്ലായിരുന്നു. എന്നാല്‍ ഇന്ത്യയിലെ പിടികിട്ടാപ്പുള്ളിയായ ഡയമണ്ട് കോടീശ്വരന്‍ നീരവ് മോഡിയെ ലണ്ടനില്‍ കണ്ടെത്തി. തിരക്കേറിയ സ്ട്രീറ്റില്‍ വെച്ചാണ് മോഡിയെ കണ്ടെത്തിയത്. മോഡിയുടെ മുഖത്തിന് വളരെ രൂപമാറ്റം വരുത്തിയത് പോലെയുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്.
പിഎന്‍ബി കേസിലെ മുഖ്യപ്രതിയായ നീരവ് മോഡിയുടെ ഒരു വീഡിയോയാണ് ഇന്ന് രാവിലെ ഡെയിലി ടെലഗ്രാഫ് പുറത്തു വിട്ടിരിക്കുന്നത്. എക്‌സ്‌ക്ലൂസിവ് എന്ന തലക്കെട്ടോടെ കോടികളുടെ തട്ടിപ്പ് നടത്തിയ മോഡിയെ ലണ്ടനില്‍ കണ്ടെത്തി എന്നായിരുന്നു വാര്‍ത്ത. മോഡി ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ പരസ്യമായി ജീവിച്ചുവരികയാണ്. അവിടെ അദ്ദേഹം പുതിയ ഒരു ഡയമണ്ട് ബിസിനസ് ആരംഭിച്ചിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിന് സമീപം ആഢംബര ഫ്‌ലാറ്റില്‍ താമസിക്കുന്ന മോഡി സോഹോയില്‍ പുതിയ ഒരു ഡയമണ്ട് ബിസിനസ് ആരംഭിച്ചിട്ടുണ്ട്. വീഡിയോയില്‍ ആരോഗ്യവാനായ മോഡി ഒരു ഹാന്‍ഡില്‍ബാര്‍ മീശയാണ് വളര്‍ത്തിയത്. ലണ്ടനില്‍ മോഡി പ്ലാസ്റ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നുവെന്നും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും ന്യൂസ് വൃത്തങ്ങള്‍ അറിയിച്ചു.
മാസത്തില്‍ 17, 000 പൗണ്ട് വാടക വരുന്ന വീട്ടിലാണ് നീരവ് മോഡി താമസിക്കുന്നതെന്ന് ഡെയ്‌ലി ടെലഗ്രാഫിന്റെ നിരീക്ഷണത്തില്‍ മനസ്സിലായി. പുതിയ ഡയമണ്ട് ബിസിനസ്സില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും ഇതിവ്യത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ടെലഗ്രാഫ് വീഡിയോയുടെ അഭിമുഖത്തില്‍ മോഡി ഉത്തരങ്ങളൊന്നും നല്‍കിയില്ല. ശേഷം അദ്ദേഹം സോഹോ ഓഫീസിലേക്ക് തിരിച്ചു പോയെന്നാണ് പറയുന്നത്. യുകെയില്‍ രാഷ്ട്രീയ അഭയം ലഭിച്ചിട്ടുണ്ടോ എന്ന് ടെലഗ്രാം റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ മോഡി മറുപടി ഒന്നും നല്‍കിയല്ലെന്നുമാണ് പറയപ്പെടുന്നത്.
14,000 കോടി രൂപയുടെ പിഎന്‍ബി വഞ്ചനയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മോഡിയും അമ്മാവനുമായ മെഹുല്‍ ചോക്‌സിയും കഴിഞ്ഞ ജനുവരി ആദ്യവാരത്തില്‍ രാജ്യം വിട്ടത്.