
ന്യൂഡല്‍ഹി: രാജ്യത്ത് മാന്ദ്യം പടരുമ്പോഴും ധനമന്ത്രി നിര്‍മ്മല സീതാരമന്‍ ലോകത്തിന് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുകയാണിപ്പോള്‍. ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളെ ഉള്‍പ്പെടുത്തി അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 34ാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുകയാണ്. ഫോബ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് അമ്പരപ്പോടെയാണ് ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ നിര്‍മ്മല സീതാരാമന്‍ ലോകത്തിലെ ശക്തരായ വനിതകളില്‍ ഒരാളാണെന്ന് പറയുന്നതിനോട് വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ.
അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 29 ാം സ്ഥാനത്താണ് ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലും രണ്ടാം സ്ഥാനത്ത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിന്‍ ലഗാര്‍ഡുമാണ് ഇടംപിടിച്ചിട്ടുള്ളത്. യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാം സ്ഥാന്ത്തും ഇടംപിടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപുമായി അടുത്തിടെ പല അഭിപ്രായ വ്യത്യാസത്തില്‍ ഏര്‍പ്പിട്ടിരുന്ന പ്രമുഖയാണ് നാന്‍സി പെലോസി.
എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്ണി നാഡാര്‍ മല്‍ഹോത്രയും ബയോകോണിന്റെ കിരണ്‍ മസുംദാര്‍ ഷായും പട്ടികയില്‍ ഇടം പിടിച്ചു. എച്ച്‌സിഎല്‍ സിഇഒ ഒയ മല്‍ഹോത്രര 54ാം സ്ഥാനത്താണ് ഇടംപിടിച്ചത്.
നിര്‍മ്മല സീതാരാമന്‍ ലോകത്തില്‍ ശക്തരായ വനിതയോ/ വിമര്‍ശകര്‍ പറയുന്നത് ഇങ്ങനെ
ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ശക്തിപ്രാപിക്കാന്‍ പ്രധാന കാരണം ധനമന്ത്രി നിര്‍മ്മ സീതാരാമന്റെ പിടിപ്പു കേടാണെന്ന ആക്ഷേപം ശക്തമാണ്. നിര്‍മ്മല കൈവെച്ച സ്ഥലങ്ങളിലെല്ലാം പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. കോര്‍പ്പറേറ്റ് നികുതി 22 ശതമാനാക്കിയിട്ടും നിക്ഷേപ മേഖലയില്‍ തളര്‍ച്ച തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്. വളര്‍ച്ചാ നിരക്കാവട്ടെ രണ്ടാം പാദത്തില്‍ 4.5 ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. ഉപഭോഗ നിക്ഷേപ മേഖലയിലും വ്യവസായിക ഉത്പ്പാദനത്തിലും വന്‍ ഇടിവാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതെല്ലാം നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള പിഴവാണെന്നാണ് ആക്ഷേപം.
രാജ്യത്തെ വ്യവസായിക ഉത്പ്പാദന വളര്‍ച്ച എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. ഉത്പാദന വളര്‍ച്ച (ഐ.ഐ.പി) സെപ്റ്റംബറില്‍ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയായ 4.3 ശതമാനത്തിലേക്ക് ഒതുങ്ങി. 2011 ഒക്ടോബറിന് ശേഷ രേഖ്പ്പെടുത്തിയ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഓഗസ്റ്റില്‍ വളര്‍ച്ച, ഏഴു വര്‍ഷത്തെ താഴ്ചയായ നെഗറ്റീവ് 1.1 ശതമാനമായിരുന്നു ഉണ്ടായത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4.6 ശതമാനമായിരുന്നു ഐ.ഐ.പി വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്. രാജ്യത്തെ ഉത്പ്പാദന മേഖല ഏറ്റവും വലിയ വെല്ലുവിളിയിലേക്ക് നീങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലമാണെന്നാണ് വിലയിരുത്തല്‍.
വന്‍ ലാഭത്തില്‍ പ്രവര്‍ത്തക്കുന്ന പൊതുമേഖലാ കമ്പനികളില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കാനുള്ള നീക്കത്തിന്റെ പ്രധാന കാരണം രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. ധനനമന്ത്രിയും സര്‍ക്കാരും വിഷയങ്ങളെ ഗൗരവത്തോടെ കാണാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.