വാഹന വില്‍പ്പനയിലെ മാന്ദ്യം കണ്ണുതുറന്ന് കാണാതെ കേന്ദ്രസര്‍ക്കാര്‍; വാഹനങ്ങളുടെ ജിഎസ്ടി നിരക്കില്‍ മാറ്റമില്ല; ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഹോട്ടലുകളുടെ ജിഎസ്ടി നിരക്കില്‍ കുറവ് വരുത്തി

September 21, 2019 |
|
News

                  വാഹന വില്‍പ്പനയിലെ മാന്ദ്യം കണ്ണുതുറന്ന് കാണാതെ കേന്ദ്രസര്‍ക്കാര്‍; വാഹനങ്ങളുടെ ജിഎസ്ടി നിരക്കില്‍ മാറ്റമില്ല; ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഹോട്ടലുകളുടെ ജിഎസ്ടി നിരക്കില്‍ കുറവ് വരുത്തി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വീണ്ടും നികുതി പരിഷ്‌കരണം നടപ്പിലാക്കിയിരിക്കക്കുകയാണ്. മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള നടപടികളുടെ ഭാഗമായാണ് ജിഎസ്ടി നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തവണ ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളത്. ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തവണ നികുതി നിരക്കില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഹോട്ടല്‍ റൂമുകളുടെ വാടക ഇനത്തില്‍ നല്‍കി വരുന്ന ജിഎസ്ടി നിരക്കില്‍ ഭീമമായ കുറവാണ് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വരുത്തിയിട്ടുള്ളത്. ആയിരം വരെ വരുന്ന ഹോട്ടല്‍ മുറികള്‍ക്ക് നികുതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഇപ്പോഴത്തെ നയം. 

7500 രൂപവരെയുള്ള ഹോട്ടല്‍  മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി നല്‍കിയാല്‍ മതിയാകും. നേരത്തെ ഇത് 18 ശതമാനമായിരുന്നു ജിഎസ്ടി നിരക്ക്. എന്നാല്‍ 7500 രൂപയ്ക്ക് മുകളല്‍ വാടക നല്‍കി വരുന്ന മുറികള്‍ക്ക് 18 ശതമാനവും ജിഎസ്ടി നല്‍കേണ്ടി വരും. എന്നാല്‍ വാഹനങ്ങളുടെ ജിഎസ്ടി നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്താന്‍ തയ്യാറായില്ല. കാറ്ററിങ് സര്‍വീസിന്റെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമാക്കിയിട്ടുണ്ട്. 

വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറക്കാത്തത് മൂലം കഴിഞ്ഞ കുറേ മാസങ്ങളുടെ വില്‍പ്പനയില്‍ മാന്ദ്യം നേരിടുകയാണ്. നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പദാനം വെട്ടിക്കുറച്ചും, ഫാക്ടറികള്‍ അടച്ചുപൂട്ടിയും ജീവനക്കാരെ പിരിച്ചുവിട്ടുമുള്ള തീരുമാനം എടുത്തിരിക്കുകയാണ്. വില്‍പ്പനയില്‍ നേരിടുന്ന മാന്ദ്യം കുറക്കാന്‍ കേന്ദ്രസര്‍ക്കാറിന് മു്ന്നില്‍  പ്രധാന ആവശ്യമായി വാഹന നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെച്ചത് വാഹനങ്ങളുടെ ജിസ്ടി നിരക്ക് കുറക്കുക എന്നതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരം ആവശ്യം പരിഗണിക്കാത്തത് മൂലം വില്‍പ്പനയില്‍ മാന്ദ്യം തുടരുമെന്നാണ് കമ്പനികള്‍ പറയുന്നത്. 

 കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളാണ് വില്‍പ്പനയില്‍ കഴിഞ്ഞ മാസങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള ഇടിവിന്റെ പ്രധാന കാരണം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന തീരുമാനം എടുത്തതുമാണ് പ്രധാന കാരണം. കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി വെട്ടിക്കുറച്ചു. വ്യവസായി വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഭീമമായ കുറവ് വരുത്തിയിട്ടുള്ളത്.  പുതിയ കമ്പനികള്‍ക്ക് നികുതി ഇളവായി നല്‍കിയിട്ടുള്ളത് 15 ശതമാനവുമാണ്. കോര്‍പ്പറേറ്റ് നികുതി വെ്ട്ടിക്കുറച്ചതോടെ ഓഹരി വിപണിയില്‍ ്സ്ഥിരതയുണ്ടാകുന്ന പ്രവണതായാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ കുറേക്കാലമായ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഓഹരി വിപണിയില്‍ നിക്ഷേപകരുടെ താത്പര്യവും വിശ്വാസവും ്അധികരിച്ചുവെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. 25 ശതമാനത്തില്‍ നിന്ന് കോര്‍പ്പറേറ്റുകളുടെ നികുതി നിരക്ക് 25 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി വെട്ടിക്കുറക്കുകയും  ചെയ്തുവെങ്കിലും സര്‍ചാര്‍ജും  സെസും കൂട്ടി കോര്‍പ്പറേറ്റുകള്‍ 25.17 ശതമാനം നികുതി നല്‍കണമെന്നാണ് വ്യവസ്ഥ. 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved