
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിക്ക് തീ വിലയാണ്. വിലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടും ഫലം ഉണ്ടായിട്ടില്ല. കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇറക്കുമതി വര്‍ധിപ്പിച്ചിട്ടും രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയരുകയാണ്. രാജ്യത്തെ വിവിധയിടങ്ങള്‍ ഒരു കിലോ ഉള്ളിക്ക് 130 രൂപ വരെ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഉള്ളിയുടെ സ്‌റ്റോക്കില്‍ ഉണ്ടായ സമ്മര്‍ദ്ദം തന്നെയാണ് ഇതിന്ന് കാരണം. അതേസമയം ഉള്ളിവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാനങ്ങള്‍ക്കാവശ്യമായ ഉള്ളി പോലും ലഭിക്കാത്ത സ്ഥിതി തന്നെയാണ് ഇപ്പോള്‍ ഉള്ളത്.
ഉള്ളിവിലെ കുതിച്ചുയരുന്നതിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിചിത്ര വാദവുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഞാന്‍ ഉള്ളി അധികം കഴിക്കാറില്ലെന്നും, വിലക്കയറ്റം എന്നെ വ്യക്തിപരമായി ബാധിക്കാറില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാമാന്‍. ഉള്ളിയുടെ വിലക്കയറ്റത്തെ പറ്റി പാര്‍ലമെന്റില്‍ പരാമര്‍ശിക്കവെയാണ് ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഞാന്‍ അധികം ഉള്ളിയോ വെളുത്തിയോ കഴിക്കാറില്ല.ഉള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നും ധനമന്ത്രി പ്രതികരിച്ചു. മന്ത്രിയുടെ പരാമര്‍ശം ലോക്‌സഭ പരിഹാസത്തോടെയാണ് നോക്കി കണ്ടത്. അതേസമയം ധനമന്ത്രിയുടെ പ്രസ്താവന സഭയിലെ ചിലര്‍ക്കിടയില്‍ ചിരി പടര്‍ത്തുകയും ചെയ്തു.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്ളി ക്ഷാമം പരിഹരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. സ്റ്റോകക്കില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള സമ്മര്‍ദ്ദം ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ലക്ഷ്യമിടുന്നത്. ഉള്ളിക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് ഉള്ളി കൂടുതല്‍ എത്തിക്കുക, കുറഞ്ഞ വിലയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുക തുടങ്ങിയ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്.