20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ടം ഇന്ന്; വൈകിട്ട് 4 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കും

May 14, 2020 |
|
News

                  20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ടം ഇന്ന്; വൈകിട്ട് 4 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ, രണ്ടാം ഘട്ടത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് വൈകിട്ട് 4 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കും. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചതുപോലെ, അടുത്ത കുറച്ച് ദിവസങ്ങളില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള (ആത്മ നിര്‍ഭാര്‍ അഭിയാന്‍) സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ നിര്‍മ്മല സീതാരാമന്‍ പുറത്തിറക്കും.

എംഎസ്എംഇ, റിയല്‍ എസ്റ്റേറ്റ്, എന്‍ബിഎഫ്സി, പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനികള്‍, കരാറുകാര്‍, പൊതു ബിസിനസുകള്‍ എന്നിവയ്ക്കായി 15 ധനകാര്യ, നിയന്ത്രണ നടപടികളാണ് ഇന്നലെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. ഇപിഎഫ് സംഭാവനയ്ക്കൊപ്പം ടിഡിഎസില്‍ ഇളവ്, ശമ്പളമില്ലാത്ത പേയ്മെന്റുകള്‍ക്കുള്ള ടിസിഎസ് നിരക്കുകള്‍ എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗ് സമയപരിധി നവംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.

സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി വ്യവസായ മേഖല കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ നേരത്തെ ഇക്കാര്യം സൂചിപ്പിച്ചിരുന്നതുമാണ്. കൊറോണ വൈറസിന്റെ ആഘാതം ഭാവിയില്‍ നിരാകരിക്കാവുന്ന തരത്തില്‍ ഇന്ത്യയെ സ്വയം ആശ്രയിക്കാനായി നിരവധി ധീരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കൃഷിക്കായുള്ള സപ്ലൈ ചെയിന്‍ പരിഷ്‌കാരങ്ങള്‍, യുക്തിസഹമായ നികുതി സമ്പ്രദായം, ലളിതവും വ്യക്തവുമായ നിയമങ്ങള്‍, കഴിവുള്ള മാനവ വിഭവശേഷി, ശക്തമായ സാമ്പത്തിക വ്യവസ്ഥ എന്നിവയിലൂടെ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും 'മെയ്ക്ക് ഇന്‍ ഇന്ത്യ' കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved