അടിസ്ഥാന വികസന പദ്ധതികള്‍ക്കായി ദേശീയ ബാങ്ക്; പ്രഖ്യാപനവുമായി നിര്‍മല സീതാരാമന്‍

March 22, 2021 |
|
News

                  അടിസ്ഥാന വികസന പദ്ധതികള്‍ക്കായി ദേശീയ ബാങ്ക്;  പ്രഖ്യാപനവുമായി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: അടിസ്ഥാന വികസന പദ്ധതികള്‍ക്ക് സഹായത്തിനായി ദേശീയ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബാങ്ക് രൂപീകരിക്കുന്നതിനായി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും. അടുത്ത ആഴ്ച്ച തന്നെ ഇതുണ്ടാവും. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വേഗം കൈവരിക്കാന്‍ ഈ നീക്കത്തോടെ സാധിക്കും. സര്‍ക്കാര്‍ അധീനതയിലുള്ള ധനകാര്യ വികസന സ്ഥാപനത്തിനാണ് ഇതോടെ വഴിയൊരുങ്ങുന്നത്.

ഈ ദേശീയ ബാങ്കിനെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. സ്ഥാപനം രൂപീകരിക്കാനുള്ള ബില്ലില്‍ ഈ വ്യവസ്ഥയുണ്ടായേക്കും. നിയമ മന്ത്രാലയമാണ് ബില്‍ തയ്യാറാക്കുന്നത്. ദേശീയ ബാങ്ക് രൂപീകരിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രി സഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ദീര്‍ഘകാലത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. ഈ ബാങ്കിന്റെ നൂറ് ശതമാനം ഓഹരികളിലും സര്‍ക്കാരില്‍ അധിഷ്ഠിതമായിരിക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ വിചാരിച്ച രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തണമെങ്കില്‍ ഡിഎഫ്ഐ ഉദ്യോഗസ്ഥര്‍ക്ക് മതിയായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണമെന്നാണ് കരുതുന്നത്്. ഇതിന്റെ ഭാഗമായിട്ടാണ് അഴിമതി നിരോധ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാറ്റുന്നത്. ഇതോടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ നിന്ന് ഇവര്‍ മാറും. എന്നാല്‍ സിഎജി അടക്കമുള്ള സ്ഥാപനങ്ങളുടെ പരിശോധനാ പരിധിയില്‍ ഈ ബാങ്കുണഅടാവും. ഉന്നതര്‍ സ്ഥാപനത്തിലേക്ക് വരാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ദേശീയ ബാങ്കിന് പ്രൊഫഷണല്‍ ബോര്‍ഡ് ഉണ്ടായിരിക്കും. ഇതിനായി സാമ്പത്തിക രംഗത്തെ പ്രമുഖരില്‍ ആരെങ്കിലും ചെയര്‍മാനാകും. 2025ല്‍ വികസന പദ്ധതികള്‍ക്കായി 111 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ഡിഎഫ്ഐ സഹായകരമായേക്കും. വികസന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായിട്ടാണ് ഈ ബാങ്കിലൂടെ ഉദ്ദേശിക്കുന്നത്. ഏകദേശം 20000 കോടി രൂപ പ്രവര്‍ത്തന മൂലധനമുള്ള സ്ഥാപനമാണിതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനും പറയുന്നു. ഇപ്പോള്‍ പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ക്രമേണ സര്‍ക്കാര്‍ വിഹിതം കുറച്ച് കൊണ്ടുവരും.

Related Articles

© 2025 Financial Views. All Rights Reserved