രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അല്‍പ്പ സമയത്തിനകം അവതരിപ്പിക്കും; സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

July 05, 2019 |
|
News

                  രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അല്‍പ്പ സമയത്തിനകം അവതരിപ്പിക്കും; സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

ന്യൂഡല്‍ഹി: രണ്ടാം മോദി  സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍ അല്‍പ്പ സമയത്തിനകം അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരന്‍ നടത്തുക. കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഏതൊക്കെ മേഖലകളിലാകും ധനമന്ത്രി ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുക എന്നാണ് സാമ്പത്തിക ലോകം ഇപ്പോള്‍ ഉറ്റുനോക്കുക. കാര്‍ഷിക, നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയക്ക് പ്രാധാന്യം നല്‍കിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. നടപ്പു സാമ്പത്തിക വര്‍ഷം  ഏഴ് ശതമാനത്തിലധികം വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റിലേക്ക് പ്രവേശിക്കുക.  2025 ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള സമ്പദ് വ്യവസ്ഥയാക്കി മാറ്റുക വലിയ ലക്ഷ്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്. 

അതേസമയം ആദായനികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാറിന് മുന്‍പില്‍ ഇപ്പോഴും ചില ആശയകുഴപ്പങ്ങളുണ്ട്. അഞ്ച് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികതുതിയില്‍ റിബേറ്റ് നല്‍കിയ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിച്ച ബജറ്റില്‍ കൈയ്യടി നേടിയിരുന്നു. ഈ പ്രഖ്യാപനത്തില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ മുതിര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2.5 ലക്ഷത്തില്‍ ആദായ നികുതിയുടെ പരിധി അഞ്ച് ലക്ഷമാക്കി മാറ്റില്ല. പകരം 3 ലക്ഷത്തില്‍ ഒതുക്കാനാണ് സാധ്യത കൂടുതല്‍. വ്യാവസായ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാനും, തൊഴില്‍ സാധ്യത വളര്‍ത്തിയെടുക്കാനുമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉപ്പെടുത്തിയേക്കും. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കും. ജിഡിപി നിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്താന്‍ കാരണം കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനം തന്നെയാണ്. ഈ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം ബജറ്റില്‍ ഉണ്ടായേക്കും. 

എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് വരെയുള്ള കാലയളവിലെ ജിഡിപി നിരക്കില്‍ കനത്ത ഇടിവാണ്  രേഖപ്പെടുത്തിയിട്ടുള്ളത്. ജിഡിപി നിരക്ക് 5.8 ശതമാനമായാണ് കുറഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന ജിഡിപി നിരക്കാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന കണക്കുകളാണിതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനമാണ് ജിഡിപി നിരക്കില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. നാളെ അവതരിപ്പിക്കുന്ന കേന്ദ്രസര്‍ക്കാറിന്‍ ബജറ്റില്‍ കാര്‍ഷിക നിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കുമെന്നാണ് സൂചന.

 

Related Articles

© 2025 Financial Views. All Rights Reserved