വിപണിയില്‍ 'വമ്പന്‍' ഇടിവ് തന്നെ; 1700 ജീവനക്കാരെ നിസാന്‍ ഇന്ത്യ പിരിച്ചുവിട്ടേക്കും; മൂന്നു വര്‍ഷത്തിനകം ആഗോള തലത്തില്‍ 12,500 പേരെ വെട്ടിക്കുറയ്ക്കുമെന്നും സൂചന

July 26, 2019 |
|
News

                  വിപണിയില്‍ 'വമ്പന്‍' ഇടിവ് തന്നെ; 1700 ജീവനക്കാരെ നിസാന്‍ ഇന്ത്യ പിരിച്ചുവിട്ടേക്കും; മൂന്നു വര്‍ഷത്തിനകം ആഗോള തലത്തില്‍ 12,500 പേരെ വെട്ടിക്കുറയ്ക്കുമെന്നും സൂചന

മുംബൈ: വിപണിയില്‍ വന്‍ ഇടിവ് നേരിടുകയും ലാഭത്തില്‍ വന്ന വന്‍ നഷ്ടവും മൂലം വന്‍ പ്രതിസന്ധി അനുഭവിക്കുകയാണ് ജാപ്പനീസ് വാഹന ഭീമനായ നിസാന്‍. ഈ അവസരത്തിലാണ് ആഗോള തലത്തില്‍ 12,500 തൊഴിലാളികളെ മൂന്നു വര്‍ഷത്തിനകം പിരിച്ച് വിടുമെന്ന സൂചനകളും പുറത്ത് വരുന്നത്. അങ്ങനെയാകുമ്പോള്‍ ഇന്ത്യയില്‍ 1710 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കാമെന്ന് കണക്കുകള്‍ പറയുന്നു. യുഎസ്, മെക്‌സിക്കോ, യുകെ സ്‌പെയിന്‍, ഇന്തോനേഷ്യാ, ജപ്പാന്‍ എന്നിവിടങ്ങളില്‍ 4700 ജീവനക്കാരെ പിരിച്ചു വിടുമെന്നാണ് കരുതുന്നത്. മാത്രമല്ല 2022 ഓടെ ഉല്‍പാദനം 10 ശതമാനം കുറയ്ക്കുമെന്ന്ും കരുതുന്നു. അമേരിക്കയിലെ വാഹന വിപണിയില്‍ നേരിട്ട പ്രതിസന്ധിയാണ് കമ്പനി ലാഭത്തെ സാരമായി ബാധിച്ചത്. 

മാത്രമല്ല  സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ കണക്കുകള്‍ നോക്കിയാല്‍ ലാഭവിഹിതത്തില്‍ 98.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഉത്തര അമേരിക്കയിലുള്ള വിപണിയില്‍ വന്‍ കുറവ് വന്നത് ലോകത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാണ ഭീമനെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ വര്‍ഷം മെയിലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന കാര്യം നിസാന്‍ വ്യക്തമാക്കിയത്. മെയില്‍ മാത്രമായി 4800 തൊഴിലാളികളെ കുറയ്ക്കുമെന്ന് വ്യക്തമാക്കിയ കമ്പനി 2020 മാര്‍ച്ചിനകം 12500 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കും. 

നിസാന്‍ ഡിജിറ്റല്‍ ഹബിലെ ഡ്രൈവര്‍രഹിത വാഹനങ്ങളുടെയും ഇ- വാഹനങ്ങളുടെയും ഗവേഷണത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യത്തില്‍ നികുതി ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാരുമായി കൂടിയാലേചിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹബിലെ ഗവേഷണങ്ങള്‍ക്കായി വിദേശത്ത് നിന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കണമെന്ന് നിസാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. നിസാന്‍ ആവശ്യപ്പെട്ട എയര്‍ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കി.

Related Articles

© 2025 Financial Views. All Rights Reserved