
ടോക്കിയോ: സാമ്പത്തിക ക്രമക്കേടും തിരിമറിയും നടത്തിയതിനെ തുടര്‍ന്ന് നിസാന്‍ മുന്‍ ചെയര്‍മാനായ കാര്‍ലോസ് ഗോസനെ ബോര്‍ഡംഗത്തില്‍ നിന്ന് പുറത്താക്കി. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് കാര്‍ലോസ് ഗോസനെ കമ്പനിയുടെ ചുമതലകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ ടോക്കിയോയില്‍ ചേര്‍ന്ന ഓഹരി ഉടമകളുടെയും മേധാവികളുടെയും യോഗത്തിലാണ് കാര്‍ലോസ് ഗോസനെ ബോര്‍ഡംഗത്തില്‍ നിന്ന് നീക്കം ചെയ്തതായി പ്രഖ്യാപിച്ചത്.
ഗോസനെ പുറത്താക്കാന്‍ വോട്ടെടുപ്പാണ് മാനദണ്ഡമായി എടുത്തിരുന്നത്. വോട്ടെടുപ്പില്‍ ഭൂരിഭക്ഷം പേരും ഗോസനെ പുറത്താക്കണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് കാര്‍ലോസ് ഗോസനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. 4,200 ഓഹരി ഉടമകളുടെ യോഗത്തിലാണ് കാര്‍ലോസ് ഗോസനെ പുറത്താക്കാനുള്ള നടപടി എടുത്തത്. യോഗത്തില്‍ ഓഹരി ഉടമകള്‍ നിലപാട് കടുപ്പിച്ചതോടെയാണ് കമ്പനി അധികൃതര്‍ കാര്‍ലോസ് ഗോസനെ ബോര്‍ഡംഗത്തില്‍ നിന്ന് നീക്കം ചെയ്തതായി പ്രഖ്യാപിച്ചത്.
സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ കാര്‍ലോസ് ഗോസനെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് കമ്പനി നീക്കം നീക്കം ചെയ്തിരുന്നു. എന്നാല്‍ ബോര്‍ഡംഗത്തില്‍ നിന്ന് കമ്പനി കാര്‍ലോസ് ഗോസനെ നീക്കം ചെയ്തിരുന്നില്ല. ബോര്‍ഡംഗത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ഓഹരി ഉടമകള്‍ ഉന്നയിച്ചതോടെയാണ് കമ്പനി ഇത്തരമൊരു നീക്കത്തിന് ഇപ്പോള്‍ മുതിര്‍ന്നിട്ടുള്ളത്. കാര്‍ലോസ് ഗോസനെ വിശ്വാസമില്ലെന്നാണ് ഓഹരി ഉടമകള്‍ പ്രധാനമായും യോഗത്തില്‍ ആരോപിച്ചത്.