
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുമെന്ന് റിപ്പോര്‍ട്ട്. 50 ല്‍ കൂടുതല്‍ വരുന്ന പൊതുമേഖലാ കമ്പനികളുടെ ആസ്തികളാണ് കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. എന്‍ടിപിസി, സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഭാരത് എര്‍ത് മൂവ്‌സ് എല്‍ടിഡി, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങി രാജ്യത്തെ പ്രമുഖ കമ്പനികളുടെ ആസ്‌കളായ ഭൂമി, വ്യാവസായം എന്നിവ വിറ്റഴിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ കമ്പനികളുടെ ഓഹരികളില്‍ ഇടപാടുകള്‍ നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ലിസ്റ്റ് ചെയ്യപ്പെട്ടെന്നാണ് നീതി അയോഗ് സിഇഒ അമിതാബ് കന്ത് വ്യക്തമാക്കിയിട്ടുള്ളത്.
ആസ്തികള്‍ വിറ്റഴിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ക്ക് ലിസ്റ്റ് കൈമാറിയെന്നാണ് വിവരം. എന്‍ടിപിസിയുടെ ബദര്‍പൂറിലെ അടച്ചുപൂട്ടിയ പ്ലാന്റടക്കം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നാണ് വിവരം. നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ 90,000 കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 2018-2019 സാമ്പത്തിക 84,972.16 കോടി രൂപയാണ് ഓഹരി വിറ്റഴിക്കലിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.