20 വര്‍ഷം പഴക്കമുള്ള 51 ലക്ഷം മോട്ടോര്‍ വാഹനങ്ങള്‍ പൊളിക്കേണ്ടി വരുമെന്ന് നിതിന്‍ ഗഡ്ക്കരി

February 01, 2021 |
|
News

                  20 വര്‍ഷം പഴക്കമുള്ള 51 ലക്ഷം മോട്ടോര്‍ വാഹനങ്ങള്‍ പൊളിക്കേണ്ടി വരുമെന്ന് നിതിന്‍ ഗഡ്ക്കരി

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കേന്ദ്ര ബജറ്റില്‍ കാലാവധി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ബജറ്റ് തീരുമാനം അനുസരിച്ച് 20 വര്‍ഷം പഴക്കമുള്ള 51 ലക്ഷം മോട്ടോര്‍ വാഹനങ്ങള്‍ പൊളിക്കേണ്ടി വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. പഴയതും നിരത്തിലിറങ്ങാന്‍ യോഗ്യമല്ലാത്തതുമായ വാഹനങ്ങള്‍ പൊളിക്കാന്‍ സ്‌ക്രാപ്പിങ് പോളിസിയാണ് കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ചത്. ഓട്ടോമൊബൈല്‍ മേഖലയ്ക്ക് ഈ തീരുമാനം കരുത്താകും. റോഡ് സുരക്ഷ വര്‍ധിക്കും. അന്തരീക്ഷ മലിനീകരണം 25 മുതല്‍ 30 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശപ്രകാരം&ിയുെ;വാണിജ്യവാഹനങ്ങള്‍ക്ക് പരമാവധി 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി.&ിയുെ;കാലാവധി പൂര്‍ത്തിയായ &ിയുെ;വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കും. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ പൊളിക്കുക. സ്‌ക്രാപ്പിങ് പോളിസി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി അറിയിച്ചത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved