നോട്ടില്‍ ഗാന്ധിയുണ്ടാകും; റിപ്പോര്‍ട്ടുകള്‍ തള്ളി ആര്‍ബിഐ

June 06, 2022 |
|
News

                  നോട്ടില്‍ ഗാന്ധിയുണ്ടാകും; റിപ്പോര്‍ട്ടുകള്‍ തള്ളി ആര്‍ബിഐ

മുംബൈ: കറന്‍സി നോട്ടില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റാന്‍ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും പരിഗണനയില്‍ ഇല്ലെന്ന് ആര്‍ബിഐ അറിയിച്ചു. കറന്‍സി നോട്ടില്‍ രബീന്ദ്രനാഥ ടഗോറിന്റെയും എപിജെ അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം പരിഗണനയിലാണെന്നാണ് ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ടഗോറിന്റെയും കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു വാര്‍ത്ത. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടെന്നും ഇത് അടിസ്ഥാനമില്ലാത്തതാണെന്നും ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കറന്‍സി നോട്ടിന്റെ നിലവിലെ ഘടനയില്‍ ഒരു മാറ്റവും വരുത്താന്‍ നിര്‍ദേശമില്ലെന്ന് ആര്‍ബിഐ അറിയിച്ചു.

Read more topics: # Currency, # കറന്‍സി,

Related Articles

© 2024 Financial Views. All Rights Reserved