
ലണ്ടന്‍: ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ നീക്കങ്ങള്‍ വീണ്ടും പരജായപ്പെട്ടു. ഇതോടെ ബ്രട്ടീഷ് പാര്‍ലമെന്റില്‍ തെരേസാ മേയ് കൂടുതല്‍ ഒറ്റപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. കരാര്‍ നടപ്പാലാക്കിയാല്‍ രാജിവെക്കാമെന്ന് പ്രധാനമന്ത്രി തെരേസാ മേയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിമത എംപിമാരെ ആശയകുഴപ്പത്തിലാക്കി തെരേസാ മേയ് പുതിയ നീക്കങ്ങള്‍ നടത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.
രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ബ്രിട്ടനില്‍ ഉടന്‍ തന്നെ തിരഞ്ഞെടടുപ്പ് നടക്കാനുള്ള സാഹചര്യങ്ങളുണ്ടെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുറോപ്യന്‍ യൂണിയന്‍ വിട്ട് ബ്രെക്‌സിറ്റ് കരാര്‍ നടപ്പിലാക്കാനുള്ള തെരേസാ മേയുടെ നീക്കമാണ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടത്. കരാറിനെ അനുകൂലിച്ച് 286 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 344 പേര്‍ കരാറിനെതിരെ വോട്ട് രേഖപ്പെടുത്തി.
തെരേസാ മേയ്ക്കും ബ്രെക്‌സിറ്റ് കരാറിനും തുടര്‍ച്ചയായി തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കാനും ഭരണ മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട ചെയ്യുന്നത്. അതേസമയം കസ്റ്റംസ് വ്യാപാര മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. വ്യാപാര സഹകരണം നടപ്പിലാക്കാന്‍ തന്നെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ തീരുമാനം.