
ഇനി രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിനുള്ള ഇളവുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ലഭ്യമല്ല. അതേസമയം ഡെബിറ്റ് കാര്‍ഡിനും, മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ക്കും ഇളവുകള്‍ തുടരും. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നല്‍കി വരുന്ന ഇളവുകള്‍ എടുത്തുകളഞ്ഞ വിവരം ഉപയോക്താക്കളെ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ അറിയിച്ചുതുടങ്ങിയിട്ടുണ്ട്.
എന്നാല്‍ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇളവുകള്‍ നല്‍കിവരുന്നത്. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിനുള്ള 0.75 ശതമാനം ഇളവാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.
രാജ്യത്തെ മുന്‍നിര പെട്രോള്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളോട് 2016 ലാണ് നോട്ട് നിരോധനത്തിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നല്‍കാന്‍ കമ്പനികളോട് നിര്‍ദേശിച്ചത്. അതേസമയം ഡിജിറ്റല്‍ പേമെന്റ് ഇടപാടുകള്‍ അധകരിക്കണമെങ്കില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.