ഹിന്ദുത്വ വിരുദ്ധ പരസ്യവുമായി മിന്ത്ര; സത്യമിതാണ്

August 24, 2021 |
|
News

                  ഹിന്ദുത്വ വിരുദ്ധ പരസ്യവുമായി മിന്ത്ര; സത്യമിതാണ്

ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ഹിന്ദുത്വ വിരുദ്ധ വ്യാജ സന്ദേശത്തെ തുടര്‍ന്ന് വെട്ടിലായിരിക്കുകയാണ് ഫാഷന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്ര. മിന്ത്ര ബഹിഷ്‌കരിക്കുക എന്ന ഹാഷ്ടാഗോടെ ഒരു ക്യാംപെയ്ന്‍ തന്നെ ട്വിറ്ററില്‍ ഉണ്ട്. മഹാഭാരതത്തിലെ ഒരു ഭാഗം ദുരുപയോഗം ചെയ്ത് പരസ്യത്തിനായി ആര്‍ട്ട് വര്‍ക്ക് ചെയ്തു എന്ന പേരിലാണ് ക്യാംപെയ്ന്‍. എന്നാല്‍ ഈ ആര്‍ട്ട് വര്‍ക്ക് മിന്ത്രയുടേതല്ലെന്നും പ്രചരണം വ്യാജമാണെന്നും മിന്ത്ര അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദുശ്ശാസന്‍ ദ്രൗപദിയെ അപമാനിക്കുമ്പോള്‍ കൃഷ്ണന്‍ മിന്ത്ര ആപ്പില്‍ ഏറ്റവും നീളം കൂടിയ സാരികള്‍ എന്ന് ടൈപ്പ് ചെയ്യുന്നത് അടിസ്ഥാനമാക്കിയാണ് നര്‍മ രസമുള്ള ആര്‍ട്ട് വര്‍ക്ക് പുറത്തിറങ്ങിയത്. എന്നാല്‍ തീവ്ര ഹിന്ദുത്വ വാദികളില്‍ ഇത് പ്രകോപനം ഉണ്ടാക്കുകയായിരുന്നു. നിരവധി പേര്‍ പ്രചാരണം മിന്ത്രയുടേതാണെന്ന് കരുതി കമ്പനിക്കെതിരെ തിരിഞ്ഞു.

ഹിന്ദുത്വ വിരുദ്ധ വികാരം സൃഷ്ടിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇടക്കിടെ മിന്ത്ര വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 2016ലും ഇതേകാരണത്താല്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. പരസ്യം രസകരമാണെങ്കിലും ഹിന്ദു ഇതിഹാസത്തില്‍ നിന്നുള്ള സന്ദര്‍ഭം നിസ്സാരവല്‍ക്കരിച്ചു എന്ന കാരണത്താല്‍ ആണ് മിന്ത്ര പഴി കേള്‍ക്കുന്നത്. ഹിന്ദു മതത്തോടുള്ള അനാദരവാണ് പോസ്റ്റര്‍ എന്നാണ് ആക്ഷേപം.

Read more topics: # myntra, # മിന്ത്ര,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved