ബാങ്ക് അക്കൗണ്ട് തുറക്കാന്‍ മതം രേഖപ്പെടുത്തല്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രധനകാര്യ സര്‍വീസസ് സെക്രട്ടറി

December 23, 2019 |
|
News

                  ബാങ്ക് അക്കൗണ്ട് തുറക്കാന്‍ മതം രേഖപ്പെടുത്തല്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രധനകാര്യ സര്‍വീസസ് സെക്രട്ടറി

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ കെവൈസി അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കുമ്പോള്‍ ഇനി മുതല്‍ മതം രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാണെന്ന വാര്‍ത്തകള്‍ തള്ളി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍. അദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കെവൈസി ഫോറത്തില്‍ മതം രേഖപ്പെടുത്തല്‍ നിര്‍ബന്ധമാണെന്ന് ദേശീയ മാധ്യമങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണപരത്തുന്ന വാര്‍ത്തകളാണിതെന്ന് രാജീവ്കുമാര്‍ പറഞ്ഞു.

പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനോ നിലവിലുള്ള അപ്‌ഡേറ്റ് ചെയ്യാനോ കെവൈസി ഫോറത്തില്‍ മതം രേഖപ്പെടുത്തല്‍ നിബന്ധന നിര്‍ബന്ധമല്ലെന്ന് അദേഹം അറിയിച്ചു . ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍,പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള മുസ്ലിംഇതര മതവിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാനായി പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ വാര്‍ത്തകള്‍ വന്നിരുന്നത്. കുടിയേറ്റക്കാരായ ഇത്തരം പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ആസ്തികള്‍ വാങ്ങാനും ബാങ്ക് അക്കൗണ്ട് തുറക്കാനുമായി 

ഫോറിന്‍ എക്‌സ്‌ചേഞ്ച് റഗുലേഷന്‍ ആക്ടിലാണ് ഭേദഗതി വരുത്തിയിരുന്നത്. ആര്‍ബിഐ നടത്തിയ ഈ ഭേദഗതിയാണ് കെവൈസി ഫോറത്തില്‍ മതം രേഖപ്പെടുത്തല്‍ നിബന്ധന നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറിയുടെ ട്വീറ്റിന് മറുപടിയായി ഒരാള്‍ എസ്ബിഐ ബാങ്കിന്റെ കെവൈസി ഫോറത്തില്‍ മതം രേഖപ്പെടുത്തല്‍ കോളം ചൂണ്ടിക്കാട്ടി ഫോറം തന്നെ കമന്റായി നല്‍കി. എന്നാല്‍ ഇതിന് അദേഹം മറുപടി പറഞ്ഞില്ല.എന്നാല്‍ ഉടന്‍ തന്നെ ഈ കോളം ഫോറത്തില്‍ നിന്ന് ബാങ്കുകള്‍ എടുത്ത് കളഞ്ഞേക്കുമെന്നാണ് സൂചന.

Related Articles

© 2025 Financial Views. All Rights Reserved