ഹൈബ്രിഡ് വാഹനങ്ങളിലെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കില്ലെന്ന നിലപാടിലുറച്ച് അധികൃതര്‍

September 05, 2019 |
|
News

                  ഹൈബ്രിഡ് വാഹനങ്ങളിലെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കില്ലെന്ന നിലപാടിലുറച്ച് അധികൃതര്‍

ഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഏറി വരികയും വാഹന വിപണിയടക്കമുള്ള മേഖല ശക്തമായ തിരിച്ചടി നേരിടുകയും ചെയ്യുന്ന വേളയിലാണ് ഹൈബ്രിഡ് വാഹനങ്ങളിലെ ജിഎസ്ടി നിരക്ക് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്. മാത്രമല്ല രാജ്യത്തെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

രാജ്യത്തെ ഒട്ടുമിക്ക കാര്‍ നിര്‍മ്മാണ കമ്പനികളും തങ്ങളുടെ പ്രൊഡക്ഷന്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കി.  മാത്രമല്ല വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വാഹന മേഖലയില്‍ ഉണര്‍വുണ്ടാകുന്നതിനായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കുറച്ച് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.

സര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുക എന്നത് മുതല്‍ വാഹന റജിസ്‌ട്രേഷന്‍ ഫീസ് നിരക്കില്‍ ഇളവ് വരുത്തുക എന്നതടക്കം ധനമന്ത്രി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളാണ്.  മാത്രമല്ല വില്പന ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് വാഹന നിര്‍മ്മാതാക്കള്‍ക്ക് അനുവാദം നല്‍കാനും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved