
ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ഉപയോക്തൃഡാറ്റ ചാറ്റര്‍ബോക്‌സെന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കമ്പനി ചോര്‍ത്തിയിട്ടില്ലെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ പ്രാഥമിക അന്വേഷണത്തിലൂടെ കണ്ടെത്തി. ഉപയോക്താക്കളുടെ സ്വകാര്യഫോണ്‍ നമ്പറുകള്‍, ഇമെയിലുകള്‍ ആക്‌സസ് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് കണ്ടെത്തിയത്. സ്വകാര്യ ഇന്‍സ്റ്റാഗ്രാമിന്റെ ഡാറ്റ ചോര്‍ത്തിയതായിട്ടുള്ള വാര്‍ത്തകള്‍ ചാറ്റര്‍ബോക്‌സിന്റെ സ്ഥാപകന്‍ പ്രണയ് സ്വരൂപ് നിഷേധിച്ചു.
ഏത് തരത്തിലുള്ള ഡാറ്റയിലും ഫെയ്‌സ്ബുക്കിലോ അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാമിലോ ഞങ്ങളുടെ ഭാഗത്തുനിന്ന് ഒന്നുമില്ല. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍, 350,000 സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പൊതുവിവരങ്ങളെ ഞങ്ങള്‍ ഒരിക്കലും അവലോകനം ചെയ്തിട്ടില്ല. അതിനാല്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ചാറ്റര്‍ ബോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത് തികച്ചും അസാധ്യമാണ്, അത് പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സമൂഹമാധ്യമങ്ങളിലെ പ്രധാന വ്യക്തികള്‍, സെലിബ്രിറ്റികള്‍, തുടങ്ങിയവരുടെ വിവരങ്ങളാണ് മുംബൈ ആസ്ഥാനമായ കമ്പനി ചോര്‍ത്തിയതായി ആരോപണമുയര്‍ത്തിയത്. അഞ്ച് കോടിയോളം വരുന്ന ഇന്‍സ്റ്റാ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു ആരോപണം. ബയോ, ഡിപി, ഫോളോവര്‍മാരുടെ എണ്ണം, ഇമെയില്‍, ഫോണ്‍നമ്പര്‍ എന്നിവ ചോര്‍ന്നുവെന്ന ആരോപണം തികച്ചും തെറ്റാണെന്ന് കമ്പനി വ്യക്തമാക്കി.
ഉള്ളടക്കങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിനായി സോഷ്യല്‍ മീഡിയയിലെ സ്വാധീനശക്തിയുളളവര്‍ക്ക് പണം നല്‍കുന്ന വെബ് ഡവലപ്‌മെന്റ് കമ്പനിയാണ് ചാറ്റര്‍ബോക്‌സ്.