പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറക്കില്ലെന്ന് നിര്‍മല സീതാരാമന്‍

August 17, 2021 |
|
News

                  പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറക്കില്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധന വില സര്‍വകാല റെക്കോഡിലെത്തി നില്‍ക്കെയാണ്, ഇളവില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം. തീരുവ കുറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയത് മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാറുകളാണെന്ന കുറ്റപ്പെടുത്തലും മന്ത്രി നടത്തി. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് എണ്ണക്കമ്പനികള്‍ക്ക് സഹസ്രകോടികളുടെ ബോണ്ട് നല്‍കിയിരുന്നു.

കൃത്രിമമായി വില പിടിച്ചുനിര്‍ത്തിയപ്പോള്‍, യഥാര്‍ഥ വിലയുമായുള്ള അന്തരം പരിഹരിക്കാനാണ് ബോണ്ട് നല്‍കിയത്. ബോണ്ട് തുക പലിശ സഹിതം തിരിച്ചടച്ചുകെണ്ടിരിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 60,000 കോടി രൂപയാണ് സര്‍ക്കാര്‍ ഇങ്ങനെ നല്‍കിയത്. ഇനി 1.30 ലക്ഷം കോടി രൂപ ബാക്കി നില്‍ക്കുകയുമാണ്. ഈ ബാധ്യതയില്ലായിരുന്നെങ്കില്‍ എക്‌സൈസ് തീരുവ കുറക്കാന്‍ കഴിഞ്ഞേനെ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved