
സ്‌റ്റോക്‌ഹോം: സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ഡേവിഡ് കാര്‍ഡ്, ജോഷ്വ ആഗ്രിസ്റ്റ്, ഗ്യൂഡോ ഇമ്പന്‍സ് എന്നീ മൂന്നുപേര്‍ ചേര്‍ന്ന് പുരസ്‌കാരം പങ്കിട്ടു. കനേഡിയന്‍ പൗരനായ ഡേവിഡ് കാര്‍ഡ് കാലിഫോര്‍ണിയ സര്‍വകലാശാല ഫാക്കല്‍റ്റിയാണ്. അമേരിക്കല്‍ പൗരനായ ജോഷ്വ ആഗ്രിസ്റ്റ് മസച്യൂനാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ഡച്ച് പൗരനായ ഗ്യൂഡോ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലുമാണ് സേവനം അനുഷ്ഠിക്കുന്നത്.
സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം ആദ്യകാലങ്ങളില്‍ ഇല്ലായിരുന്നു. 1968-ല്‍ സ്വീഡിഷ് ബാങ്കായ സ്വെന്റലഗ്സ് റിക്‌സ്ബാങ്ക് തങ്ങളുടെ 300ാം വാര്‍ഷികത്തില്‍ ആല്‍ഫ്രഡ് നൊബേലിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരില്‍ സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്‌കാരം കൂടി ചേര്‍ക്കുകയായിരുന്നു. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്.