വോഡഫോണ്‍ ഇന്ത്യ ഫൗണ്ടേഷനും നോക്കിയയും കൈകോര്‍ക്കുന്നു; വരുന്നു 'സ്മാര്‍ട്ട് അഗ്രി' പദ്ധതി

December 08, 2020 |
|
News

                  വോഡഫോണ്‍ ഇന്ത്യ ഫൗണ്ടേഷനും നോക്കിയയും കൈകോര്‍ക്കുന്നു; വരുന്നു 'സ്മാര്‍ട്ട് അഗ്രി' പദ്ധതി

കൊച്ചി: ഇന്ത്യയിലെ അമ്പതിനായിരത്തോളം കര്‍ഷകരുടെ കാര്‍ഷിക പ്രായോഗിക അനുഭവവും ഉപജീവനമാര്‍ഗവും മെച്ചപ്പെടുത്തുന്നതിന് വിയുടെ സിഎസ്ആര്‍ വിഭാഗമായ വോഡഫോണ്‍ ഇന്ത്യ ഫൗണ്ടേഷനും നോക്കിയയും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി കര്‍ഷകരുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍ സൊല്യൂഷന്‍ ഇരുകമ്പനികളും ചേര്‍ന്ന് നടപ്പിലാക്കി. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നൂറു സ്ഥലങ്ങളില്‍ നടപ്പാക്കുന്ന പൈലറ്റ് പദ്ധതി ഈ മേഖലയിലെ 50,000 കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാന്‍ ഗുണകരമാവും.

സുസ്ഥിര കാര്‍ഷിക സമീപനങ്ങള്‍, ഐഒടി സൊലൂഷ്യനുകളുടെ വിന്യാസം, സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക എന്നിവയിലൂടെ ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനാണ് സ്മാര്‍ട്ട്അഗ്രി പദ്ധതി ലക്ഷ്യമിടുന്നത്. സമഗ്ര വളര്‍ച്ചയെ കുറിച്ചുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് സാമൂഹ്യ പ്രസക്തമായ ഈ പദ്ധതി. ഈ സാങ്കേതികവിദ്യയുടെ ശരിപകര്‍പ്പിനും വളര്‍ച്ചക്കും രാജ്യത്തുടനീളം വളരെയേറെ സാധ്യതയുണ്ട്.

ഇന്ത്യയിലെ കാര്‍ഷിക രീതികളെ പരിവര്‍ത്തനം ചെയ്യുന്നതില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം തെളിയിക്കുന്നതിന്, മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും പ്രധാന കാര്‍ഷിക മേഖലകള്‍ തെരഞ്ഞെടുത്ത വി സിഎസ്ആര്‍, ഐഒടി സൊല്യൂഷന്‍സ് ദാതാക്കളായി നോക്കിയയെയും പ്രവര്‍ത്തന നടത്തിപ്പിനായി സോളിഡാരിഡാഡിനെയും തെരഞ്ഞെടുത്തു. 2020 ഡിസംബര്‍ 8 മുതല്‍ 10 വരെ നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിലെ (ഐഎംസി) വി ബൂത്തില്‍ (ഹാള്‍ നമ്പര്‍-3, ബൂത്ത് നമ്പര്‍ 3.ബി) സവിശേഷമായ പദ്ധതി പ്രദര്‍ശിപ്പിക്കും.

Read more topics: # നോക്കിയ, # nokia,

Related Articles

© 2024 Financial Views. All Rights Reserved