എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണം കുറക്കുന്നു

July 12, 2019 |
|
News

                  എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ ജീവനക്കാരുടെ  എണ്ണം കുറക്കുന്നു

ന്യൂഡല്‍ഹി: എന്‍ബിഎഫ്‌സി സ്ഥാപനങ്ങലളെല്ലാം ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മെച്ചപ്പട്ടോ സേവനങ്ങളോ, മൂലധന പര്യപാതിയോ കൈവരിക്കാന്‍ എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ മൂലം എന്‍ബിഎഫ്‌സി സ്ഥാപനങ്ങലെ ജീവനക്കാരുടെ എണ്ണവും കുറച്ചേക്കും. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പളത്തിനാവശ്യമായ പണം എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ കൈവശമില്ലാത്തത് മൂലമാണ് ജീവനക്കാരുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമീപ കാലത്തെ ബജറ്റിുകളില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചെങ്കിലും യാതൊരു പിരഹാരവും കണ്ടെത്താനായിട്ടില്ല. മൂലധന പര്യാപതി കൈവരിക്കാത്തെ എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ പ്രവര്‍ത്തന അനുമതി ആര്‍ബിഐ ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. 

മൂലധന പര്യാപ്തിയും, മെച്ചപ്പെട്ട സേവന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കാന്‍ രാജ്യത്തെ പല എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മൂലധന പര്യാപ്തി കൈവരിക്കാത്ത വിവിധ എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐ ഇപ്പോള്‍ പ്രവര്‍ത്തന അനുമതി നിഷേധിച്ചിരിക്കുകയാണ്. 2019 മാര്‍ച്ച് 31 വരെ രാജ്യത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനവും, സേവനവും, മൂലധനപര്യാപിതിയും കൈവരിക്കാത്ത 1701 എന്‍ബിഎഫ്സി സ്ഥാപനങ്ങളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റദ്ദ് ചെയ്തു. ഇത്മൂലം രാജ്യത്തെ 1701 എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്കെത്തുമെന്നുറപ്പായി. 

റിസര്‍വ് നിര്‍ദേശിച്ച മൂലധന പര്യാപ്തി നേടാത്ത വിവിധ എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് ആര്‍ബിഐ നേരത്തെ  വ്യക്തമാക്കിയതാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഐഎല്‍ ആന്‍ഡ് എഫ്എസ്) കടം തിരിച്ചടവ് വീഴ്ച വരുത്തിയതോടെ ഷാഡോ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിക്ക് തൊട്ടുപിന്നാലെ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആര്‍ബിഐ ശക്തമായ നടപടികളാണ് എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ക്കെതിരെ എടുത്തിട്ടുള്ളത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ 779 ലൈസന്‍സുകളാണ് ഇിതനകം ആര്‍ബിഐ റദ്ദ് ചെയ്തത്. 

 

Related Articles

© 2025 Financial Views. All Rights Reserved