
ദില്ലി:സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിച്ചു. ഡല്‍ഹിയിലും മുംബൈയിലും 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് 19 രൂപ മുതല്‍ 19.5 രൂപാവരെയാണ് കൂടിയത്. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായി അഞ്ചുമാസങ്ങളാി സബ്‌സസിഡിരഹിത പാചക വാതകത്തിന്റെ വില ഉയരുന്നത്. ഡല്‍ഹിയില്‍ സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 714 രൂപയായി. മുംബൈയില്‍ 684 രൂപയാണ് വില. കൊല്‍ക്കത്തയിലും ചെന്നൈയിലും യഥാക്രമം 747,734 രൂപയാണ് കൂടിയ വില.
മറ്റ് സംസ്ഥാനങ്ങളിലും സമാന വിലവര്‍ധനവ് ഉണ്ടായിട്ടുണ്ട്. 19 കിലോഗ്രാം ഉള്ള സിലിണ്ടറുകളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഇത്രയും തൂക്കമുള്ള സിലിണ്ടര്‍ വാങ്ങണമെങ്കില്‍ 1241 രൂപ നല്‍കേണ്ടി വരും. അഞ്ചുമാസമായി തുടരുന്ന വില വര്‍ധനവ് കാരണം സാധാരണക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. ഏകദേശം 140 രൂപയാണ് ഇപ്പോള്‍ അധികം നല്‍കേണ്ടി വന്നിരിക്കുന്നത്. ഒരു വര്‍ഷം 12 സിലിണ്ടറുകള്‍ മാത്രമാണ് കേന്ദ്രം സബ്‌സിഡിയുള്ള ഉപഭോക്താവിന് നല്‍കുകയുള്ളൂ.