ഇന്ത്യയില്‍ അസാധാരണ സാമ്പത്തിക മാന്ദ്യം; തുറന്ന് പറഞ്ഞ് മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

December 26, 2019 |
|
News

                  ഇന്ത്യയില്‍ അസാധാരണ സാമ്പത്തിക മാന്ദ്യം; തുറന്ന് പറഞ്ഞ് മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

ദില്ലി: ഇന്ത്യ നിലവില്‍ നേരിടുന്നത് അസാധാരണായ സാമ്പത്തികമാന്ദ്യമെന്ന്  പ്രധാമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍.ജിഡിപി  കണക്കുകള്‍ ഇപ്പോള്‍ രാജ്യവ്യാപകമായി അംഗീകരിക്കുന്നുണ്ട്. അതിനാല്‍ ജിഡിപിയില്‍ അതീവ ശ്രദ്ധ ചെലുത്തണം.ഇറക്കുമതി,കയറ്റുമതി നിരക്ക്,വ്യാവസായിക വളര്‍ച്ച,ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളായി കാണേണ്ടത്. ഇവയെ മുന്‍കാലങ്ങളിലെ സൂചകവുമായി താരതമ്യം ചെയ്യണം. 2000-2002 കാലത്തെ മാന്ദ്യം നേരിട്ട സാഹചര്യത്തില്‍ ജിഡിപി നിരക്ക് 4.5 ശതമാനമായിരുന്നുവെങ്കിലും ഈ സൂചകങ്ങള്‍ പോസ്റ്റീവായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഈ സൂചകങ്ങളും നെഗറ്റീവായി ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഇത് സാധാരണമാന്ദ്യമല്ല. അസാധാരണ മാന്ദ്യമാണെന്നും അദേഹം വ്യക്തമാക്കി. തൊഴില്‍,വരുമാനം,സര്‍ക്കാരിന്റെ വരുമാനം എന്നിവ വന്‍തോതിലാണ് കുറഞ്ഞിരിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

 2011 മുതല്‍ 2016 വരെയുള്ള  കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ 2.5 % പോയിന്റുകള്‍ അധികമായി കണക്കാക്കിയിരുന്നുവെന്ന് നേരത്തെ അരവിന്ദ് സുബ്രഹ്മണ്യന്‍ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ ജിഡിപി നിരക്ക് തുടര്‍ച്ചയായ ഏഴാം പാദത്തിലും താഴേക്കാണ് പോകുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാംപാദത്തില്‍ 4.5% ായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ എട്ട് ശതമാനമായിരുന്നുവെന്നും അദേഹം പറഞ്ഞു.രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധനായിരുന്ന അദേഹം മോദി സര്‍ക്കാരില്‍ 2014-18 വരെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചു.

Related Articles

© 2025 Financial Views. All Rights Reserved