
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ തട്ടിപ്പുകള്‍ നടത്തി മുങ്ങിയ വ്യാപാരികളുടെ കണക്കുകള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിജയ് മല്യയും, നീരവ് മോദിയുമടക്കം 36 ബിസിനസ് മുതലാളിമാര്‍ തട്ടിപ്പുകളും ക്രിമനല്‍ കുറ്റവും നടത്തി മുങ്ങിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ട വിവരം.ക്രിമനല്‍ കുറ്റങ്ങളടക്കം ഇവരുടെ മേല്‍ ചുമത്തപ്പെട്ടിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കോടതിയില്‍ പറഞ്ഞു.
അഗസ്റ്റെ വെസ്റ്റിലാന്‍ഡ് കേസില്‍ മോഹന്‍ ഗുപ്തയടക്കമുള്ളവരുടെ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറയുന്നത്. മോഹന്‍ ഗുപ്തയുടെ ജാമ്യപേക്ഷ 20ന് കോടതി വീണ്ടും പരിഗണിച്ചേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിന്റെ വെളിപ്പെടുത്തല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വലിയ ചര്‍ച്ചയാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള സ്വാധീനവും, ബന്ധനങ്ങളുമാണ് ഇവരെ രാജ്യം വിടാന്‍ സഹായിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്. രാജ്യം വിട്ടവരെല്ലാം സമൂഹത്തില്‍ വലിയ സ്വാധീനമുള്ളവരും മാന്യത വെച്ചുപുലര്‍ത്തുന്നവരുമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ബാങ്കുകളില്‍ നിന്ന് വ്യാജ രേഖകള്‍ ഉണ്ടാക്കി വായ്പ എടുക്കുകയും, സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുകയും ചെയ്തവരാണ് രാജ്യം വിട്ട ബിസനസുകാര്‍.