
സര്‍ക്കാരിന്റെ പാരീസിലുള്ള 20 ആസ്തികള്‍ കണ്ടുകെട്ടാന്‍ കെയിന് എനര്‍ജിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കോടതിയില്‍ നിന്ന് അറിയിപ്പൊന്നും ലിഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. നികുതി തര്‍ക്കകേസുമായി ബന്ധപ്പെട്ട് 1.7 ബില്യണ്‍ ഡോളര്‍ ഈടാക്കുന്നതിനാണ് യുകെയിലെ ഓയില്‍ കമ്പനിയായ കെയിന്‍ എനര്‍ജി സര്‍ക്കാരിന്റെ ഉടമസ്ഥയിലുള്ള സ്വത്തുകള്‍ മരവിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കോടതിയുടെ അറിയിപ്പ് ലഭിച്ചാല്‍ രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രാലയം അറിയിച്ചു. ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ഇതുസംബന്ധിച്ച് 2020 ഡിസംബറില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും. പ്രശ്നം പരിഹരിക്കുന്നതിന് കെയിന്‍ എനര്‍ജി സിഇഒയും പ്രതിനിധികളും ചര്‍ച്ചക്കായി സര്‍ക്കാരിനെ സമീപിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.