മാനുഫാക്ചറിംഗ് മേഖലിയില്‍ ഉണര്‍വ്; നബംബറില്‍ പിഎംഐ സൂചിക 51.2 ല്‍

December 03, 2019 |
|
News

                  മാനുഫാക്ചറിംഗ് മേഖലിയില്‍ ഉണര്‍വ്;  നബംബറില്‍ പിഎംഐ സൂചിക 51.2 ല്‍

ന്യൂഡല്‍ഹി: രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയില്‍ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ട്.  നവംബര്‍ മാസത്തില്‍ മാനുഫാക്ചറിംഗ് മേഖലയിലെ തൊഴില്‍ പ്രവര്‍ത്തനങ്ങളിലും, തൊഴില്‍ മേഖലയിലും നവംബര് മാസത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം ഫണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പിഎംഐ സൂചികയിലെ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  സെപറ്റംബറില്‍ അവസാനിച്ച  രണ്ടാം പാദത്തിന് ശേഷം രാജ്യത്തെ മാനുഫാക്ചറിംഗ് മേഖല ശക്തിപ്പെടുന്നുണ്ടെനന്നാണ് വിലയിരുത്തല്‍. 

അതേസമയം നവംബര്‍ മാസത്തില്‍ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖല 20 മാസത്തിനിടെ നേടിയ വളര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്. നവംബറില്‍ രാജ്യത്തെ മാനുഫാക്ചിറിംഗ് മേഖലയില്‍ നേടിയ വളര്‍ച്ച  ഐഎച്ച്  മാര്‍ക്കറ്റിംഗില്‍ പിഎംഐ സൂചികയില്‍ രേഖപ്പെടുത്തിയത് 51.2 ആണ്. അതേസമയം ഒക്ടോബര്‍ മാസത്തില്‍ പിഎംഐ സൂചികയിലെ ആകെ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത് 50.6 ആണ്.

രാജ്യത്ത് മാന്ദ്യം പടരുമ്പോഴും മാനുഫാക്ചറിംഗ് മേഖല നവംബറില്‍ മുന്നേറ്റമുണ്ടാക്കിയത് കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്. അതേസമയം പിഎംഐ സൂചികയില്‍ മാനുഫാക്ചറിംഗ് മേഖല 50 മുകളിലാണെങ്കില്‍ മാനുഫാക്ടചറിംഗ് മേഖല വളര്‍ച്ചയുടെ പാതയിലാണെന്നും, 50 താഴെയാണെങ്കില്‍ മാനുഫാക്ടറിംഗ് മേഖല വളര്‍ച്ചയിലാണെന്നുമാണ് വ്യക്തമാക്കുന്നത്.  

തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും, മാനുഫാക്ചറിംഗ് മേഖല ഉയര്‍ന്ന നിലവാരത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.  പുതിയ ഉത്പ്പന്നങ്ങളുടെ കടന്നുവരവും ആവശ്യകതയിലുള്ള വര്‍ധനവും ഈ മേഖലയിലെ വളര്‍ച്ചയില്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതേസമയം മാനുഫാക്ചറിംഗ് മേഖലയിലെ പുതിയ ഉണര്‍വ് വളര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍. 

അതേസമയം രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് പുതിയ മാനുഫാക്ചറിംഗ് മേഖലയിലെ മോശം പ്രകനം മൂലമാണെന്നാണ് വിലയിരുത്തല്‍. നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖല തളര്‍ച്ചയിലേക്കെത്തിയിരുന്നു. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഇത് മൂലം തളര്‍ച്ചയിലായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ആകെ വളര്‍ച്ച ഒരുശതമാനം മാത്രമാണ് സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്.  മുന്‍വര്‍ഷം ഇതേ കാലയളവില്‍ മാനുഫാക്ചറിംഗ് മേഖലയിലെ ആകെ വളര്‍ച്ച 6.9 ശതമാനം മാത്രമായിരുന്നു. 

Related Articles

© 2024 Financial Views. All Rights Reserved