
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള അടച്ചിടലില്‍ നിന്ന് രാജ്യം കരയറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. നവംബറില്‍ ജിഎസ്ടിയിനത്തില്‍ 1,04,963 കോടി രൂപ സമാഹരിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാംതവണയാണ് ജിഎസ്ടി കളക്ഷന്‍ ഒരുലക്ഷം കോടി കവിയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നേടിയ 1,05,155 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഉയര്‍ന്ന വരുമാനം.
നവംബറില്‍ കേന്ദ്ര ജിഎസ്ടിയായി 19,189 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തില്‍ 25,540 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തില്‍ 51,992 കോടി രൂപയും സെസായി 8,242 കോടി രൂപയുമാണ് സമാഹരിച്ചത്.
കഴിഞ്ഞവര്‍ഷം നവംബര്‍ മാസത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോള്‍ വരുമാനം 1.4ശതമാനം കൂടുതലാണ്. ചരക്ക് ഇറക്കുമതിയില്‍നിന്നുള്ള വരുമാനം 4.9ശതമാനവും ആഭ്യന്തര ഇടപാടുകളില്‍നിന്നുള്ളവരുമാനം 0.5ശതമാനവും വര്‍ധിച്ചു. ചൊവാഴ്ചയാണ് ധനമന്ത്രാലയം ഈ കണക്കുകള്‍ പുറത്തുവിട്ടത്.