മൊബൈല്‍ റീചാര്‍ജ് മുതല്‍ നികുതി അടക്കല്‍ വരെ ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും

January 07, 2022 |
|
News

                  മൊബൈല്‍ റീചാര്‍ജ് മുതല്‍ നികുതി അടക്കല്‍ വരെ ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും

ന്യൂഡല്‍ഹി: മൊബൈല്‍ റീചാര്‍ജ്, വൈദ്യുതി ബില്ലടക്കല്‍, ആധാര്‍-പാന്‍ ഫോമുകള്‍ പൂരിപ്പിക്കല്‍, നികുതി അടക്കല്‍ സൗകര്യം ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും. രാജ്യത്തെ 200 റെയില്‍വേ സ്‌റ്റേഷനുകളില്‍ റെയില്‍ടെല്‍ സ്ഥാപിക്കുന്ന കോമണ്‍ സര്‍വിസ് സെന്റര്‍ (സിഎസ്‌സി) കിയോസ്‌കുകളിലൂടെയാണ് ഇത് സാധ്യമാവുക.

സിഎസ്‌സി ഇ-ഗവേണന്‍സ് സര്‍വിസസ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. വില്ലേജ്തല സംരംഭകരായിരിക്കും കിയോസ്‌കുകള്‍ പ്രവര്‍ത്തിപ്പിക്കുക. ട്രെയിന്‍, വിമാനം, ബസ് യാത്ര ടിക്കറ്റ് ബുക്കിങ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, മൊബൈല്‍ റീചാര്‍ജ്, വൈദ്യുതി ബില്ലടക്കല്‍, പാന്‍ കാര്‍ഡ്, ആദായ നികുതി, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ ഇതുവഴി ലഭ്യമാകും.

'റെയില്‍വയര്‍ സാത്തി കിയോസ്‌ക്' എന്നാകും കേന്ദ്രങ്ങളുടെ പേര്. യുപിയിലെ വാരാണസി സിറ്റി, പ്രയാഗ്രാജ് സിറ്റി സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കിയോസ്‌കുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി റെയില്‍ടെല്‍ സിഎംഡി പുനീത് ചൗള പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved