യുപിഐ സേവനം ഇനി യുഎഇയിലും; 20 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കും

April 23, 2022 |
|
News

                  യുപിഐ സേവനം ഇനി യുഎഇയിലും;  20 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കും

അബുദാബി: ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള വ്യക്തികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും മൊബൈല്‍ ഫോണുകളിലെ യുപിഐ (യൂണിഫൈയ്ഡ് പേമെന്റ് ഇന്റര്‍ഫെയ്സ്) ഭീം ആപ്പ് ഉപയോഗിച്ച് ഇനി പണമടയ്ക്കാനാവും. പണമിടപാടുകള്‍ നടത്തുന്നതിനായി ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈല്‍ ആപ്പ് എന്നിവ ഉണ്ടായിരിക്കണം.

ഓരോ വര്‍ഷവും ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. അതേസമയം യുഎഇയില്‍ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെര്‍മിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്മെന്റുകള്‍ സ്വീകരിക്കുക.

ഇന്ത്യക്കാര്‍ക്ക് ഇടപാടുകള്‍ ലഭ്യമാക്കുന്നതിനായി എന്‍പിസിഐയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്‍ നിരവധി രാജ്യാന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഭൂട്ടാനിലും നേപ്പാളിലും യുപിഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനം സിംഗപ്പൂരിലും സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകള്‍ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more topics: # UPI, # യുപിഐ,

Related Articles

© 2024 Financial Views. All Rights Reserved